തങ്കമണി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

തങ്കമണി സംഭവം എന്നൊരു താൾ വിക്കിപീഡിയയിലുള്ളത് കാണുക.

തങ്കമണി
ഗ്രാമം
Skyline of തങ്കമണി
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
വിസ്തീർണ്ണം
 • ആകെ32.38 ച.കി.മീ.(12.50 ച മൈ)
ഉയരം
2,500 — 5,000 മീ(Bad rounding hereFormatting error: invalid input when rounding അടി)
ജനസംഖ്യ
 (2001)
 • ആകെ23,448
 • ജനസാന്ദ്രത720/ച.കി.മീ.(1,900/ച മൈ)
ഭാഷകൾ
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685515
വാഹന റെജിസ്ട്രേഷൻKL 6
Nearest cityകട്ടപ്പന
Sex ratio972(female to male in 1000) /
Literacy95(96% Male Literacy & 94% Female Literacy)%
Climatetropical (Köppen)

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് തങ്കമണി. കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. വളരെക്കാലം മുൻപ് ഈ മേഖലയിൽ അധിവസിച്ചിരുന്ന ആദിവാസി മൂപ്പനു മൂന്നു പെണ്മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ തങ്കമണി എന്ന മകൾക്ക് സ്ത്രീധനം ആയി നല്കിയ സ്ഥലമാണ് തങ്കമണി. ഇതാണ് തങ്കമണി എന്ന പേര് ഈ സ്ഥലത്തിനു കിട്ടുവാൻ കാരണമായി പറയുന്നത് . ഈ ആദിവാസി മൂപ്പന്റെ മറ്റുമക്കളായ കാമാക്ഷി, നീലി എന്നിവര്ക്ക് നല്കിയ സ്ഥലങ്ങളാണ് കാമാഷി, നീലിവയൽ എന്ന പേരിൽ അറിയപ്പെടുന്ന മറ്റു സമീപപ്രദേശങ്ങൾ.

തങ്കമണി

രാഷ്ട്രീയം തിരുത്തുക

കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ സംഭവമാണ്‌ തങ്കമണി സംഭവം കേരളാപോലീസിന്റേയും കരുണാകരൻ മന്ത്രി സഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം.

ആരാധനാലയങ്ങൾ തിരുത്തുക

സെന്റ്‌. തോമസ്‌ ഫോറോന പള്ളി

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

സെന്റ് തോമസ്എൽ പി സ്കൂൾ, സെന്റ് തോമസ് ഹൈസ്‌കൂൾ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് തങ്കമണിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

എത്തിച്ചേരുവാൻ തിരുത്തുക

ചെറുതോണി (ഇടുക്കി)യിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരവും, കട്ടപ്പനയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരവും ആണ് ഇവിടെയ്ക്ക്. ചിത്രശാല

 
തങ്കമണി ടൗൺ . 
"https://ml.wikipedia.org/w/index.php?title=തങ്കമണി&oldid=4071575" എന്ന താളിൽനിന്ന് ശേഖരിച്ചത്