പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പുമായിരുന്നു ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ(1939 മെയ് 12- 2009 ഒക്ടോബർ 26). ഉദരരോഗത്തെ തുടർന്നു 2009 ഒക്ടോബർ 26 ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു[1]. രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഡാനിയൽ അച്ചാരുപറമ്പിൽ. കർമ്മലീത്ത സന്യാസി സഭാംഗമായിരുന്ന അദ്ദേഹം 1966 മാർച്ച്‌ 14 ന് വൈദികപട്ടം സ്വീകരിക്കുകയും 1996 നവംബർ 3 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുകയും ചെയ്തു.

ഡാനിയൽ അച്ചാരുപറമ്പിൽ
വരാപ്പുഴ ആർച്ചുബിഷപ്പ്
അതിരൂപതവരാപ്പുഴ അതിരൂപത
ഭദ്രാസനംവരാപ്പുഴ അതിരൂപത
മുൻഗാമികൊർണേലിയൂസ് ഇലഞ്ഞിക്കൽ
പിൻഗാമിഫ്രാൻസിസ് കല്ലറക്കൽ
വൈദിക പട്ടത്വം14 മാർച്ച്1966
വ്യക്തി വിവരങ്ങൾ
ജനനം12 മേയ് 1939
കേരളം, ഇന്ത്യ
മരണം26 ഒക്ടോബർ 2009(2009-10-26) (പ്രായം 70)
കേരളം, ഇന്ത്യ

ജീവിതരേഖ തിരുത്തുക

1939 മെയ് 12 ന്‌ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1956 -ൽ അദേഹം കർമ്മലീത്ത സഭയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് തത്വചിന്ത, ദൈവശാസ്ത്രം എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ [2] ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും പൂണെ പൊന്തിഫിക്കൽ എതെനെയുമിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടി.

[3] സേവന പാത തിരുത്തുക

1972 ൽ റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ അധ്യാപകനായി. 1978ൽ വി. തോമാസ് അക്വീനാസ് പൊന്തിഫിക്കൽ സർവകലാശാല അദ്ദേഹത്തിന് പിഎച്.ഡി നൽകി ആദരിച്ചു. 1986ൽ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയുടെ മിസിയോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു . 1988 മുതൽ 1994 വരെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ മഗ്നിഫിസന്റ് റെക്ടർ ആയിരുന്നു. 1990 മുതൽ അഞ്ചു വർഷക്കാലം പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലിജിയസ് ഡയലോഗ് -ന്റെ കൺസൽറ്റർ സ്ഥാനത്തും അദേഹം പ്രവർത്തിച്ചിട്ടുണ്ട്.സർവകലാശാലയുടെ [4] യൂറോപ്യൻ അല്ലാത്ത ആദ്യ വൈസ് ചാൻസലർ കൂടിയായിരുന്നു അദ്ദേഹം.

1996-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന റവ. ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ റിട്ടയറായതിനെ തുടർന്ന് 1996 ആഗസ്റ്റ്‌ 5 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഡാനിയൽ അച്ചാരുപറമ്പിലിനെ മെത്രാപ്പോലീത്തയായി നിയമിക്കുക്കയും 1996 നവംബർ 3 ന് അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു. കെസിബിസി (കേരള കാത്തലിക് ബിഷപ്‌ കൗൺസിൽ ) ചെയർമാൻ , ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് പേട്രൺ എന്നീ നിലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വന്ന അദ്ദേഹം 2009 ഒക്ടോബർ 26ന് ഉദരത്തിലുണ്ടായ അണുബാധയെ തുടർന്ന് മരണം കൈവരിച്ചു.

[5] മുൻഗാമികൾ തിരുത്തുക

[5] പിൻഗാമികൾ തിരുത്തുക

കൃതികൾ തിരുത്തുക

  • Hindu Mysticism and Spirituality[6]
  • The Destiny of Man in the Evolutionary Thought of Sree Aurobindo[6]

അവലംബം തിരുത്തുക

  1. മനോരമ ഓൺലൈൻ Archived 2009-10-30 at the Wayback Machine. 2009/10/26 ന്‌ ശേഖരിച്ചത്
  2. മാതൃഭൂമി ഓൺലൈൻ Archived 2009-10-28 at the Wayback Machine. 2009/10/26 ന്‌ ശേഖരിച്ചത്
  3. Danile Acharuparambil, Wikipedia
  4. Religious India[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 വരാപ്പുഴ അതിരൂപത
  6. 6.0 6.1 "The Hindu online". Archived from the original on 2009-10-27. Retrieved 2009-10-26.
"https://ml.wikipedia.org/w/index.php?title=ഡാനിയൽ_അച്ചാരുപറമ്പിൽ&oldid=3907187" എന്ന താളിൽനിന്ന് ശേഖരിച്ചത്