കശേരുകികളിലെ ഒരിനം പരാദവിര ആണ് ട്രൈക്കൂറിസ്. ട്രൈക്കോകെഫാലിഡ ഗോത്രത്തിലെ ട്രൈക്കൂറോയ്ഡിയ അതികുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ട്രൈക്കൂറിസ് ട്രൈക്കിയൂറ (Trichuris trichiura). 'ചാട്ടവിര' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആൺ പെൺ വിരകളുടെ ചാട്ടയുടെ ആകൃതിയാണ് ഈ പേരിനു നിദാനം.

ട്രൈക്കൂറിസ്
Trichuris egg in stool sample (40x)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Trichuris

Roederer, 1761

സവിശേഷത തിരുത്തുക

ഏകദേശം 35 മില്ലി മീറ്ററോളം നീളമുള്ള വിരകളായതിനാൽ ഇവയെ പെട്ടെന്ന് കാണാൻ കഴിയും. ഇവയുടെ ശരീരത്തിന് പ്രകടമായ രണ്ടു ഭാഗങ്ങളുണ്ട്; ഗ്രസികയും (oesophagus) അനുബന്ധഗ്രന്ഥികളും (sitchosome) ഉള്ള നീളംകൂടി വീതികുറഞ്ഞ മുന്നറ്റവും, പ്രത്യുത്പാദനാവയവങ്ങളുള്ള വീർത്ത പിന്നറ്റവും. മലിനമായ ഭക്ഷണം, പ്രത്യേകിച്ചും പാചകം ചെയ്യാതെ ഭക്ഷിക്കുന്ന പച്ചക്കറികൾ എന്നിവയിൽ പറ്റിയിരിക്കുന്ന വിരയുടെ മുട്ടകളാണ് ചാട്ടപ്പുഴു രോഗത്തിനു കാരണമാകുന്നത്. ആതിഥേയരുടെ കുടലിൽ വച്ച് മാത്രമേ മുട്ടവിരിയാറുള്ളൂ. പ്രായപൂർത്തിയെത്തിയ വിരകൾ കുടലിൽ പറ്റിപ്പിടിച്ചിരിക്കും. ആതിഥേയരുടെ മലത്തിൽ കൂടിയാണ് വിരയുടെ മുട്ടകൾ പുറത്തുവരുന്നത്. 20 ദിവസം കൊണ്ട് മുട്ടവിരിഞ്ഞ് പൂർണവളർച്ചയെത്തിയ വിരകളായിത്തീരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രൈക്കൂറിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രൈക്കൂറിസ്&oldid=1692653" എന്ന താളിൽനിന്ന് ശേഖരിച്ചത്