ഒരു ഇലക്ട്രോണീക് സർവ്വേ ഉപകരണമാണ് ടോട്ടൽ സ്റ്റേഷൻ. ഇതിന്റെ ഭാരം 5Kg മൂതൽ 5.5 Kg വരെ ആണ്. ഇത് വളരെ അനായാസമായി കൊണ്ടുനടക്കാൻ കഴിയുന്നു.

ഒരു ടോട്ടൽ സ്റ്റേഷൻ ഉപകരണമായ ലീയ്ക്ക ടിസിആർപി 1203.
ഒരു ടോട്ടൽ സ്റ്റേഷൻ ഉപകരണമായ ലീയ്ക്ക ടി പി എസ്‌ 1100 ഉപയോഗിച്ച് നടത്തുന്ന പുരാവസ്തു സർവ്വേ.

ഇതിന്റെ പ്രധാന ഭാഗം ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. ടോട്ടൽ സ്റ്റേഷനുകളീൽ തിരശ്ചീനകോണും, ലംബകോണും എടുക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. 3മുതൽ 6 സെക്കൻഡ് വരെ കൃത്യതയിൽ കോൺ അളവുനടത്താവുന്നതാണു. ടോട്ടൽ സ്റ്റേഷനുകളിൽ മൈക്ക്രൊ പ്രൊസ്സസ്രുകൾ ഘടിപ്പിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഉപകരണത്തിന്റെ ഉയരവും ടാർഗെറ്റിന്റെ ഉയരവും കൊടുക്കുകയാണെങ്കിൽ അളന്ന ദൂരത്തിന്റെയും കോണിന്റെയും സഹായത്താൽ ടാർഗെറ്റ് പോയിന്റിന്റെ x,y,z കോർഡിനെറ്റുകൾ കണക്കുകൂട്ടുക. ടോട്ടൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുവിക്കുന്ന ഇൻഫ്രാ റെഡ് രശ്മികൾ ലക്ഷ്യസ്ഥാനത്ത് ഉള്ള പ്രിസം എന്നറിയപ്പെടുന്ന ദർപ്പണത്തിൽ തട്ടി തിരിച്ചെത്തുന്ന സമയവും അതിന്റെ സഞ്ചാരകോണിനേയും വിശകലനം ചെയ്താണ് ദൂരവും ഉയരവും കണക്കാക്കുന്നത്. താപതിരുത്തലുകളും മർദ്ദതിരുത്തലുകളും നടത്തുന്നതിനുള്ള കഴിവും ഇതിനുണ്ട്.

ചെയിൻ സർവ്വേ,കോമ്പസ് സർവ്വേ,ഡമ്പി ലെവൽ അല്ലെങ്കിൽ ഓട്ടോ ലെവൽ, തിയോഡലൈറ്റ് തുടങ്ങിയ സർവ്വേ ഉപകരണങ്ങൾക്ക് പകരം ഉപയോഗിക്കാൻ ഈ ഒരു ഉപകരണം മതി എന്നതിനാലാണ് ഇത് ടോട്ടൽ സ്റ്റേഷൻ എന്നറിയപ്പെടുന്നത്. ലീയ്ക, ട്രിമ്പിൾ, നിക്കോൺ, ടൊപ്കോൺ, സോക്കിയ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ടോട്ടൽ സ്റ്റേഷൻ ഉപകരണങ്ങളാണ്.

ടോട്ടൽ സ്റ്റേഷൻ ഉപയോഗിക്കുന്ന ചില മേഖലകൾ

  • ഭൂവിവരവ്യവസ്ഥ
  • സ്ഥലത്തിന്റെ വിസ്തീർണ്ണം അളക്കാൻ
  • റോഡുകൾ,പൈപ്പ് ലൈൻ,ടണലുകൾ, വൈദ്യുത ലൈനുകൾ തുടങ്ങിയവയുടെ റൂട്ട് നിർണ്ണയിക്കുവാനും അത് ഭൂമിയിൽ അടയാളപ്പെടുത്താനും
  • ടവറുകളുടെ ഉയരം അളക്കുവാൻ
  • കായിക മേളകളിൽ
"https://ml.wikipedia.org/w/index.php?title=ടോട്ടൽ_സ്റ്റേഷൻ&oldid=2131591" എന്ന താളിൽനിന്ന് ശേഖരിച്ചത്