ടുഷേറ്റി ദേശീയോദ്യാനം, 2003 ഏപ്രിൽ 22 ന് ജോർജ്ജിയൻ പാർലമെന്റ് അംഗീകാരം നൽകിയ എട്ട് പുതിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. ഇതു സ്ഥിതിചെയ്യുന്നത് ഈസ്റ്റ് ജോർജിയയിലാണ്.

ടുഷേറ്റി ദേശീയോദ്യാനം
Tusheti National Park
Map showing the location of ടുഷേറ്റി ദേശീയോദ്യാനം
Map showing the location of ടുഷേറ്റി ദേശീയോദ്യാനം
Location Georgia
Nearest cityTusheti
Coordinates42°24′36″N 45°29′13″E / 42.41000°N 45.48694°E / 42.41000; 45.48694
Area83453 ha
Established2003

ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (GEF), ലോകബാങ്ക് എന്നിവ "ജോർജ്ജിയ - പ്രൊട്ടക്റ്റഡ് ഏരിയാസ് ഡെവലപ്മെന്റ് പ്രോജക്ട്" എന്ന ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ദേശീയോദ്യാനത്തിലെ സംരക്ഷിതമായ സസ്യങ്ങളിൽ പൈൻ ഗ്രോവ്സ് (Pinus sosnovkji), ബിർച്ച് ഗ്രോവ്സ് (Betula litvinovii, Betula raddeana) എന്നിവയും ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ പ്രധാന ജന്തുവർഗ്ഗങ്ങൾ അനറ്റോളിയൻ പുള്ളിപ്പുലി (Panthera pardus ambornii), കരടി, ചമോയിസ് (ഒരു തരം പർവ്വത മാൻ), ഫാൽക്കൻ, ഗോൾഡൻ പരുന്ത്, ലാമ്മെർഗീർ (താടിയുള്ളകഴുകൻ), ലിൻക്സ്, പർവ്വത ആട്, കാട്ടാട്, ചെന്നായ എന്നിവയാണ്.[1]

അവലംബം തിരുത്തുക

  1. "Tushetian Protected Landscape". tusheti.ge. Retrieved 23 November 2015.
"https://ml.wikipedia.org/w/index.php?title=ടുഷേറ്റി_ദേശീയോദ്യാനം&oldid=2944201" എന്ന താളിൽനിന്ന് ശേഖരിച്ചത്