പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഡോ.ടി.പി. സുകുമാരൻ (6 ഒക്ടോബർ 1934 - 7 ജൂലൈ 1996). നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. 1986ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു. [1]

ടി.പി. സുകുമാരൻ
ഡോ.ടി.പി. സുകുമാരൻ
ജനനം(1934-10-06)ഒക്ടോബർ 6, 1934
മരണംജൂലൈ 7, 1996(1996-07-07) (പ്രായം 61)
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, നാടകകൃത്ത്, സാംസ്കാരികപ്രവർത്തകൻ
അറിയപ്പെടുന്നത്നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

കണ്ണൂർ താഴെചൊവ്വയിൽ ടി.പി. കുമാരന്റെയും മാധവിയുടെയും മകനാണ്. ബിരുദാനന്ദര ബിരുദത്തിനു ശേഷം ഡോക്ടറേറ്റും നേടി, നിർമ്മലഗിരി കോളേജിൽ മലയാളം അദ്ധ്യാപകനായി. യുവകലാസാഹിതിയുടെ അധ്യക്ഷനായിരുന്നു.

കൃതികൾ തിരുത്തുക

  • ദക്ഷിണായനം
  • നിരാസം
  • ദൗത്യം
  • നല്ലവനായ കാട്ടാളൻ
  • നാടകം കണ്ണിന്റെ കല
  • പരിസ്ഥിതി സൌന്ദര്യശാസ്ത്രത്തിനൊരു മുഖവുര
  • ആയഞ്ചേരി വല്യെശമാൻ, നാടകം
  • പ്രതിഭാനപഥം

പുരസ്കാരങ്ങൾ തിരുത്തുക

  • നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1986)ദക്ഷിണായനം

അവലംബം തിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 503. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ടി.പി._സുകുമാരൻ&oldid=2189866" എന്ന താളിൽനിന്ന് ശേഖരിച്ചത്