ടിഷ്യു പേപ്പർ: വളരെ നേർത്തതും കൂടുതൽ നനവ് ഒപ്പാവുന്നതുമായ കടലാസ്സാണ് ടിഷ്യു പേപ്പർ. ടിഷ്യു എന്ന് മാത്രവും പറയാറുണ്ട്. പേപ്പർ പൾപ്പ് പുനരുപയോഗത്തിലൂടെയാണ് ടിഷ്യുവിലധികവും ഇന്ന് നിർമ്മിക്കപ്പെടുന്നത്.

Tissue paper sheet

സവിശേഷതകൾ തിരുത്തുക

തൂക്ക് കുറവ്, ഘനകുറവ്, തെളിച്ച കൂടുതൽ, വലിവ്, നനവ് ഒപ്പൽ എന്നിവയൊക്കെയാണ് ടിഷ്യുവിനെ മറ്റ് കടലാസ്സ് ഇനങ്ങളിൽ നിന്നും വേർത്തിരിക്കുന്നത്.

ഉപയോഗം തിരുത്തുക

ശൗച്യം‌- ശുചിത്ത്വ ഉല്പനങ്ങളാണ് ടിഷ്യുവിലേറിയ പങ്കും. ഇവയിൽ തന്നെ പല ഇനങ്ങളുണ്ട്.

മുഖത്ത് ഉപയോഗിക്കാൻ പ്രത്യേകമായി നിർമ്മിക്കപ്പെടുന്ന ഫേശിയൽ ടിഷ്യു(facial tissue)-കൈയ്യും മുഖവും തുടയ്ക്കുന്നതിനു പുറമെ, ചെറിയ മുറിവുകൾ വൃത്തിയാക്കാനും , കണ്ണടകൾ തുടയ്ക്കാനും ഒക്കെയായി ഇവ ഉപയോഗിക്കുന്നു.

പേപ്പർ ടവൽ : ഫേഷ്യൽ ടിഷ്യുവിനെക്കാളും കട്ടിയും ഘനവുമുള്ളതാണ് പേപ്പർ ടവൽ

പൊതി കടലാസ്സ് (wrapping towel) നേർത്തതും പ്രകാശം കടക്കുന്നതുമായ ഈ കടലാസ്സ് പലവിധ സാധനങ്ങൾ പൊതിയാൻ ഉപയോഗിക്കുന്നു.

ടോയിലറ്റ് പേപ്പർ- ശൗച്യ നിർവ്വഹണത്തിനായി ഉപയോഗിക്കുന്ന ടിഷ്യുവിനെയാണ് ടോയിലറ്റ് പേപ്പർ.റോളുകളായിട്ടാണ് ഇവയുടെ ലഭ്യത.ഇന്ന് യൂറോപ്പിൽ മാത്രമായി പ്രതിവർഷം 20 ബില്യൺ റോളുകൾ ഉപയോഗിക്കപ്പെടുന്നു എന്നാണ് കണക്ക്.

വിപണി തിരുത്തുക

ടിഷ്യുവിന്റെ ആഗോള പ്രതിവർഷം ഉല്പാദനം 21മില്യൺ ടൺ ആണത്രേ. ഇതിൽ 6മില്യൺ യൂറോപ്പിന്റെ സംഭാവനയാണ്.അതാകട്ടെ 10ബില്യൺ യൂറൊ വിലമതിക്കുന്നതും.

പാരിസ്ഥിതിക അഘാതം തിരുത്തുക

കടലാസ്സ് നിർമ്മാണം വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക അഘാതം ഭീമമാണ്. പലപ്പോഴും നിയമവിരുദ്ധമായ മരം മുറിയിലൂടെയാണ് കടലാസ്സ് നിർമ്മാതാക്കൾ പൾപ്പിനുള്ള സ്രോതസ്സ് കണ്ടെത്തുന്നത്.വനനശീകരണത്തിനു (deforesttation) കാരണമാകുന്ന പ്രവർത്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കടലാസ്സ് നിർമ്മാണമാണ്. അതിൽ തന്നെ ഗണ്യമായ സംഭാവന ടിഷ്യുപേപ്പറിന്റെയും. 2005ൽ മാത്രം ടോയിലറ്റ് പേപ്പറിന്റെ ആഗോള ആളോഹരി ഉപഭോഗം 3.8കിലോഗ്രാം ആയിരുന്നത്രേ.

"ഓരോ ദിവസവും 270,000 മരങ്ങളിൽ കക്കൂസിലൂടെ ഫ്ലഷ് ചെയ്യപ്പെട്ടും ചപ്പുചവറായും നശിപ്പിക്കപ്പെടുന്നുണ്ട് " എന്ന് വേൾഡ് വാച്ച് (worldwatch) സംഘടന രേഖപ്പെടുത്തുന്നു. ഇതിൽ 10% ടോയിലറ്റ് പേപ്പർ മാത്രം വരുമത്രേ.

"https://ml.wikipedia.org/w/index.php?title=ടിഷ്യു_പേപ്പർ&oldid=3421798" എന്ന താളിൽനിന്ന് ശേഖരിച്ചത്