ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ നഗര ചത്വരമാണ് ടിയാനൻമെൻ ചത്വരം. ഈ നഗരചത്വരത്തിലേക്കുള്ള പ്രവേശനകവാടമായ ടിയാനൻമെൻ കവാടത്തിൽ നിന്നാണ് ചത്വരത്തിന് ആ പേര് ലഭിച്ചത്. ടിയാനൻമെൻ എന്നാൽ സ്വർഗത്തിലേക്കുള്ള കവാടം എന്നാണർത്ഥം.

ടിയാനൻമെൻ ചത്വരം
ജനനായകരുടെ സ്മാരകത്തിൽ (Monument to the People's Heroes) നിന്നുള്ള ടിയാനൻമെൻ ചത്വരത്തിന്റെ ദൃശ്യം, 1988ൽ എടുത്ത ഒരു ചിത്രം

ചൈനയിലെ പല ചരിത്രമുഹൂർത്തങ്ങളുടെയും വേദിയായിരുന്നു ഈ ചത്വരം. 1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭമാണ് അവയിൽ ഏറ്റവും പ്രശസ്തം. ലോകത്തിലേത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ നഗരചത്വരമാണ് ടിയാനൻമെൻ.880മീ നീളവും 550മീ വീതിയുമുള്ള ഈ ചത്വരത്തിന്റെ വിസ്തീർണ്ണം 440,000 ച.മീ (109ഏക്കർ) ആണ്.

ചരിത്രം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടിയാനൻമെൻ_ചത്വരം&oldid=1714089" എന്ന താളിൽനിന്ന് ശേഖരിച്ചത്