ഒരു ചർമവാദ്യമാണ് ടാംബോറിൻ. തടികൊണ്ടു നിർമിച്ച വൃത്താകൃതിയിലുള്ള ചട്ടക്കൂടിന്റെ ഒരു വശത്ത് തുകൽ വലിച്ചു കെട്ടിയുണ്ടാക്കിയ വാദ്യമാണിത്. തടികൊണ്ടുള്ള ചട്ടക്കൂടിൽ ഇടയ്ക്കിടെ വട്ടത്തിൽ വെട്ടിയെടുത്ത ലോഹത്തകിടുകൾ കമ്പിയിൽ കോർത്തു പിടിപ്പിച്ചിട്ടുമുണ്ടാകും. വാദ്യം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈകൊണ്ട് കൊട്ടുകയാണ് പതിവ്. കൊട്ടുമ്പോൾ ലോഹത്തകിടുകൾ കിലുങ്ങിയും നാദമുണ്ടാകുന്നു. ശ്രുതിവ്യത്യാസം വരുത്തുക ഇതിൽ അസാധ്യമാണ്.

ടാംബോറിൻ
Tambourine
Percussion instrument
മറ്റു പേരു(കൾ)Riq, Buben
വർഗ്ഗീകരണം hand percussion
Hornbostel–Sachs classification112.122(+211.311, with drumhead)
(Indirectly struck idiophone, sometimes including struck membranophone)
Playing range
High sound of jingles, plus some have a skin with a lower sound.
അനുബന്ധ ഉപകരണങ്ങൾ
Riq, Buben, Dayereh, Daf, Kanjira, Frame drum
ടാംബോറിൻ വഹിച്ച പെൺകുട്ടിയുടെ ഛായാചിത്രം

മധ്യപൂർവ രാജ്യങ്ങളിലാണ് ടാംബോറിൻ ആദ്യകാലങ്ങളിൽ പ്രചാരത്തിലിരുന്നത്. പ്രാചീന റോമാക്കാരായിരുന്നു ഇതിന്റെ സ്രഷ്ടാക്കൾ എന്നാണ് അനുമാനം. മധ്യകാലത്ത് ഇത് നാടോടികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ദക്ഷിണ യൂറോപ്പിൽ നാടോടി നൃത്തങ്ങൾക്കുള്ള ഒരു അകമ്പടി വാദ്യമായാണ് ഇതിന്റെ പ്രചാരം. സൈബീരിയയിൽ ഇതിനു സമാനമായ ഒരു വാദ്യം ആഭിചാരകർമങ്ങൾക്ക് ഉപയോഗിച്ചിരുന്നു. 19-ാം ശതകം മുതൽ ടാംബോറിൻ സൈനിക സംഗീതത്തിനു വേണ്ടിയും പ്രയോജനപ്പെടുത്തിയിരുന്നു. ആധുനിക കാലത്ത് ഓർക്കെസ്ട്രകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ദക്ഷിണേന്ത്യൻ മാതൃകയാണ് ഗഞ്ചിറ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാംബോറിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാംബോറിൻ&oldid=1714049" എന്ന താളിൽനിന്ന് ശേഖരിച്ചത്