ജോൺ ഹെൻറി ഡാൽമെയെർ ലെൻസുകളുടെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനായ ആഗ്ലോ-ജർമൻ ശാസ്ത്രജ്ഞനായിരുന്നു. ജർമനിയിലെ വെസ്റ്റ്ഫാലിയായിലെ ലൊക്സ്റ്റെണ്ണിൽ 1830 സെപ്റ്റംബർ 6-ന് ഇദ്ദേഹം ജനിച്ചു.

ജോൺ ഹെൻറി ഡാൽമെയെർ
John Henry Dallmeyer
ജനനംSeptember 6, 1830
മരണംDecember 30, 1883
തൊഴിൽoptician
കുട്ടികൾThomas Rudolphus Dallmeyer

വിദ്യാഭ്യാസം തിരുത്തുക

ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുളളൂ. ശാസ്ത്രത്തിൽ തത്പരനായതിനാൽ ഒസ്നബ്രുക്കിലെ (Osnabruck) ഒരു ലെൻസ് നിർമാതാവിന്റെ കീഴിൽ പരിശീലകനായി ചേർന്നു. 1851-ൽ ലണ്ടനിലെത്തിയ ഡാൽമെയെർ ലെൻസ്, ദൂരദർശിനി എന്നിവയുടെ നിർമ്മാണത്തിൽ വ്യാപൃതനായിരുന്ന ആൻഡ്രു റോസിനോടൊപ്പം ഒരു വർഷത്തോളം പ്രവർത്തിച്ചു. തുടർന്ന് ശാസ്ത്ര വിഷയങ്ങളിൽ റോസിന്റെ ഉപദേശകനായി നിയമിതനായി.

വിവാഹം തിരുത്തുക

1859-ൽ റോസിന്റെ രണ്ടാമത്തെ പുത്രിയെ വിവാഹം കഴിച്ചതോടെ ദൂരദർശിനി നിർമ്മാണ പ്രവർത്തനങ്ങളിലും ഇദ്ദേഹം വ്യാപൃതനായി. ഫോട്ടോഗ്രാഫിക് ലെൻസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡാൽമെയെർ അന്ന് പ്രചാരത്തിലുണ്ടായിരുന്ന പോർട്രെയിറ്റ്, ലാൻഡ്സ്ക്കേപ്പ് ലെൻസുകളുടെ നിർമ്മാണത്തിൽ പല പുതിയ പരിഷ്ക്കാരങ്ങളും വരുത്തി അവയുടെ ഗുണമേന്മ വർധിപ്പിച്ചു. അതോടൊപ്പം സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന ഓബ്ജക്റ്റ് ഗ്ലാസ്സ്, പ്രാകാശിക ലാന്റേണിലെ കണ്ടൻസെർ എന്നിവയേയും ഇദ്ദേഹം പരിഷ്ക്കരിച്ചു. സൂര്യന്റെ ചിത്രമെടുക്കാൻ കഴിയുന്ന ഏതാനും ഫോട്ടോഹീലിയോഗ്രാഫുകളും ഇദ്ദേഹം നിർമ്മിക്കുകയുണ്ടായി. ടെലിഫോട്ടോ ലെൻസുകൾക്ക് പ്രചാരം നേടിക്കൊടുത്ത തോമസ് റൂഡോൾഫ്സ് ഡാൽമെയെർ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ്. ന്യൂസിലണ്ടിൽ വച്ച് 1883 ഡിസംബർ 30-ന് ഡാൽമെയെർ ദിവംഗതനായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൽമെയെർ, ജോൺ ഹെന്റി (1830 - 83) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഹെൻറി_ഡാൽമെയെർ&oldid=3949223" എന്ന താളിൽനിന്ന് ശേഖരിച്ചത്