ശരീരകലകൾ സൂക്ഷ്മദർശിനിയിലൂടെ വ്യക്തമായി ദൃശ്യമാവുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വർണ്ണമാണ് ജോൺസ് വർണ്ണം (Jones stain).[1] ഇതിനെ മെത്തമീൻ പെർ അയോഡിക് ആസിഡ് ഷിഫ് നിറം (MPAS) എന്നും വിളിക്കാറുണ്ട്. ഇത് കീഴ് സ്തരത്തിനു നിറം നൽകുന്നതിനാൽ പല രോഗങ്ങളും സ്ഥിതീകരിക്കാനായി ഈ വർണ്ണം ഉപയോഗിച്ചു വരുന്നു. വൃക്കരോഗനിർണ്ണയത്തിന് ജോൺസ് വർണ്ണമാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, സ്തര നെഫ്രോപതി പോലുള്ള രോഗങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഗ്ലോമെറൂലസിന്റെ കീഴ് സ്തരത്തിന് വ്യക്തമായ നിറം ജോൺസ് വർണ്ണം നൽകുന്നു.

വൃക്ക ബയോപ്സിയുടെ ജോൺസ് വർണ്ണത്തിലുള്ള ചിത്രം

അവലംബം തിരുത്തുക

  1. Jones, DB. "Nephrotic glomerulonephritis". Am J Pathol. 33 (2): 313–29. PMC 1934622. PMID 13402889. {{cite journal}}: Cite has empty unknown parameter: |month= (help)
"https://ml.wikipedia.org/w/index.php?title=ജോൺസ്_വർണ്ണം&oldid=1694883" എന്ന താളിൽനിന്ന് ശേഖരിച്ചത്