ജോൺസ് ക്രീക്ക് അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തെ ഏകദേശം 14 മൈൽ (23 കിലോമീറ്റർ) നീളമുള്ള ഒരു അരുവിയാണ്. ഒസ്റ്റാനൗല നദിയുടെ ഒരു പോഷകനദിയായ ഇത് ഒരു പ്രാദേശിക ചെറോക്കി ഇന്ത്യൻ വംശനായിരുന്ന ജോൺ ഫീൽഡിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.

ജോൺസ് ക്രീക്ക്
CountryUnited States
StateGeorgia
CountiesWalker, Floyd, Gordon
Physical characteristics
പ്രധാന സ്രോതസ്സ്Johns Mountain
34°37′37″N 085°05′42″W / 34.62694°N 85.09500°W / 34.62694; -85.09500[1]
നദീമുഖംOostanaula River
34°25′31″N 085°05′21″W / 34.42528°N 85.08917°W / 34.42528; -85.08917[1]
നീളം14 miles (23 km)[1]

വാക്കർ കൗണ്ടിയിലെ ജോൺസ് പർവതത്തിന്റെ കിഴക്കൻ ചരിവിൽനിന്നാണ് ജോൺസ് ക്രീക്ക് ഉത്ഭവിക്കുന്നത്. അവിടെ നിന്ന്, അരുവി തെക്കോട്ട് ചാട്ടഹൂച്ചീ-ഓക്കോണി ദേശീയ വനത്തിലൂടെ ഫ്ലോയ്ഡ് കൗണ്ടിയിലേയ്ക്ക് ഒഴുകുന്നു. ഫ്ലോയിഡ്-ഗോർഡൻ കൗണ്ടി അതിർത്തിരേഖയ്ക്ക് തെക്ക്, പോക്കറ്റ് ക്രീക്കുമായി ചേരുന്ന ഇത് വീണ്ടും തെക്കോട്ട് തിരിയുന്നതിന് മുമ്പ് ഏകദേശം 1,300 അടി (400 മീ.) ഹ്രസ്വമായി പടിഞ്ഞാറോട്ട് ഒഴുകുന്നു. അവിടെ നിന്ന് എവററ്റ് സ്പ്രിംഗ്സ് വഴിയാണ് അരുവി കടന്നുപോകുന്നത്.[2] ദേശീയ വനത്തിന്റെ തെക്ക്, ജോൺസ് ക്രീക്ക് ജോർജിയ സ്റ്റേറ്റ് റൂട്ട് 156 ന് കീഴിൽ കടന്നുപോയി ഫ്ലോയ്ഡ്, ഗോർഡൻ കൌണ്ടികൾക്കിടയിലുള്ള അതിർത്തിയായി മാറുന്നു. അന്തിമമായി, അരുവി ഒസ്റ്റാനൗല നദിയിലേക്ക് ഒഴുകുന്നു.[1][3][4]

  1. 1.0 1.1 1.2 1.3 U.S. Geological Survey Geographic Names Information System: ജോൺസ് ക്രീക്ക്
  2. nhd (MapServer) Archived 2017-11-14 at the Wayback Machine.. nationalmap.gov. Retrieved 13 November 2017.
  3. nhd (MapServer) Archived 2017-11-14 at the Wayback Machine.. nationalmap.gov. Retrieved 13 November 2017.
  4. Conasauga Ranger District Map. Forest Service. Retrieved 13 November 2017.
"https://ml.wikipedia.org/w/index.php?title=ജോൺസ്_ക്രീക്ക്&oldid=3804621" എന്ന താളിൽനിന്ന് ശേഖരിച്ചത്