ജെറോം ഡേവിഡ് സാലിംഗർ ( ജനുവരി 1, 1919- ജനുവരി 27 2010) (ഉച്ചാരണം [ˈsæ.lən.dʒɚ]) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. ദ് കാച്ചർ ഇൻ ദ് റൈ എന്ന ഒറ്റ കൃതികൊണ്ട് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. ഈ നോവൽ 1951-ൽ പ്രസിദ്ധീകരിച്ചതു മുതൽ ഇന്നു വരെ വളരെ ജനപ്രിയമായി നിലകൊള്ളുന്നു. സാലിംഗറിന്റെ കൃതികളിലെ ഒരു പ്രധാന വിഷയം വിഹ്വലരായ കൌമാരപ്രായക്കാരുടെ (disturbed adolescents) ശക്തവും എന്നാൽ തരളവുമായ മനസ്സും, ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ കൊച്ചുകുട്ടികൾക്ക് മുറിവുണക്കാനുള്ള കഴിവും ആണ്. ആളുകളിൽ നിന്ന് ഒഴുഞ്ഞ് ഏകാകിയായിരിക്കുവാനുള്ള സ്വഭാവത്തിനും സാലിംഗർ പ്രശസ്തനാണ്. അദ്ദേഹം 1980 മുതൽ ഒരു അഭിമുഖവും അനുവദിച്ചിട്ടില്ല. ഒരു പൊതുവേദിയിൽ പോലും അതിൽ പിന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല. (സ്വന്തം പേരിൽ) ഒരു കൃതിയും 1965 മുതൽ പ്രസിദ്ധീകരിച്ചിട്ടും ഇല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് 1940 കളുടെ തുടക്കത്തിൽ സാലിഞ്ചർ സ്റ്റോറി മാസികയിൽ [1] നിരവധി ചെറുകഥകൾ പ്രസിദ്ധീകരിച്ചു.

ജെ.ഡി. സാലിംഗർ
സാലിംഗർ - 1950 കളിൽ.
സാലിംഗർ - 1950 കളിൽ.
ജനനം (1919-01-01) ജനുവരി 1, 1919  (105 വയസ്സ്)
മാൻഹാട്ടൻ, ന്യൂയോർക്ക്
തൊഴിൽനോവലിസ്റ്റും എഴുത്തുകാരനും

1990-കളിൽ ഒരു ചെറിയ പ്രസാധകൻ സാലിംഗറിന്റെ അവസാനത്തെ കൃതി എന്നു കരുതപ്പെടുന്ന “ഹാപ്‌വർത്ത് 16, 1924“ എന്ന കൃതി പുസ്തകരൂപത്തിൽ ആദ്യമായി എത്തിക്കാൻ പോകുന്നു എന്ന വാർത്ത സാഹിത്യലോകത്ത് വളരെ ചലനം സൃഷ്ടിച്ചിരുന്നു. എങ്കിലും പരസ്യങ്ങൾക്കും പ്രശസ്തിക്കും നടുവിൽ സാലിംഗർ ഈ ഏർപ്പാടിൽ നിന്ന് പെട്ടെന്നു പിന്മാറി.

കൃതികൾ തിരുത്തുക

ചെറുകഥാ സമാഹാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "J. D. Salinger". EXPLORING Novels. Detroit: Gale, 2003. Web. November 9, 2010.

പുറം കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ജെ.ഡി._സാലിംഗർ&oldid=3842009" എന്ന താളിൽനിന്ന് ശേഖരിച്ചത്