കായിക മത്സരങ്ങൾ നടത്തുവാനുള്ള ഒരു കേന്ദ്രമാണ് ജിംഖാന (ഇംഗ്ലീഷ്: Gymkhana, ഹിന്ദി: जिमख़ाना). ഇന്ത്യയിൽ ജിംഖാനകൾ ജിംനേഷ്യങ്ങളുടെ ഒരു തനതു രൂപമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്‌ലാന്റ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും സാമൂഹിക-കായിക കൂട്ടായ്മകളെ ജിംഖാനകൾ എന്നു പരാമർശിക്കാറുണ്ട്.

'പന്ത് ' എന്നർത്ഥമുള്ള ജെണ്ട് എന്ന ഹിന്ദി പദവും 'ഇടം', 'വീട്' തുടങ്ങിയ അർത്ഥങ്ങളുള്ള ഖാനാ എന്ന പേർഷ്യൻ പദവും ചേർന്നാണ് ജിംഖാന എന്ന പദം രൂപപ്പെട്ടത്.[1]

ചില രാജ്യങ്ങളിൽ കുതിരപ്പന്തയങ്ങളും കുതിരപ്പുറത്തുള്ള മറ്റ് മത്സരങ്ങളും പ്രദർശിപ്പിക്കുന്ന പരിപാടികളെയും വേഗതയും സമയവും പ്രധാന ഘടനങ്ങളായ ഒരു തരം മോട്ടോർവാഹന വിനോദമൽസരങ്ങളെയും ജിംഖാനകൾ എന്ന് അറിയപ്പെടുന്നു. [2]

അവലംബം തിരുത്തുക

  1. "ഓക്സ്ഫോർഡ് ഡിക്‌ഷ്ണറി, ഓൺലൈൻ പതിപ്പ്". Archived from the original on 2011-08-28. Retrieved 2011-07-03.
  2. മെറിയം-വെബ്സ്റ്റേർ ഡിക്‌ഷ്ണറി, ഓൺലൈൻ പതിപ്പ്
"https://ml.wikipedia.org/w/index.php?title=ജിംഖാന&oldid=3775960" എന്ന താളിൽനിന്ന് ശേഖരിച്ചത്