ജാനറ്റ് മോറിസൺ മില്ലർ (ജീവിതകാലം: നവംബർ 12, 1891 - ഏപ്രിൽ 5, 1946[1]) യുണൈറ്റഡ് കിംഗ്ഡത്തിലെ ഡൊമിനിയൻ ഓഫ് ന്യൂഫൗണ്ട്‌ലാന്റിലെ ന്യൂഫൗണ്ട്‌ലാൻഡ് ലോ സൊസൈറ്റിയിൽ പ്രവേശനം നേടിയ ആദ്യ വനിതയായിരുന്നു.

ജാനറ്റ് മോറിസൺ മില്ലർ
പ്രമാണം:Photo of Janet Morison Miller.jpg
ജനനം(1891-11-12)നവംബർ 12, 1891
മരണംഏപ്രിൽ 5, 1946(1946-04-05) (പ്രായം 54)
St. John's, Newfoundland and Labrador
ദേശീയതCanadian
കലാലയംBishop Spencer College
തൊഴിൽLawyer
അറിയപ്പെടുന്നത്First woman entered onto Newfoundland Law Society rolls

ആദ്യകാല ജീവിതം തിരുത്തുക

ലൂയിസ് മില്ലറുടെയും മേരി മോറിസണിന്റെയും ഇളയ മകളായ മില്ലർ, 1891 നവംബർ 12-ന് ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസിൽ ജനിച്ചു. സെന്റ് ജോൺസില ബിഷപ്പ് സ്പെൻസർ കോളേജിൽ പഠനം നടത്തിയ അവർ അവിടെ ലോർഡ് ബിഷപ്പ് സ്‌ക്രിപ്ച്ചർ പ്രൈസ് നേടുകയും ജൂബിലി സ്കോളർഷിപ്പിൽ രണ്ടാം സ്ഥാനക്കാരി ആകുകയും ചെയ്തു.[2] ന്യൂഫൗണ്ട്‌ലാൻഡിന്റെ അറ്റോർണി ജനറലായിരുന്ന അമ്മാവൻ ഡൊണാൾഡ് മോറിസന്റെ ഓഫീസിലാണ് മില്ലർ നിയമം അഭ്യസിച്ചത്. 1910-ൽ, അവൾ ലോ സൊസൈറ്റിയിലെ അംഗത്വത്തിനായി അപേക്ഷിച്ചുവെങ്കിലും അംഗത്വം പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന കാരണത്താൽ ലോ സൊസൈറ്റി അപേക്ഷ നിരസിച്ചു.[3]

അവലംബം തിരുത്തുക

  1. Peter Neary; John Hope Simpson, Sir (1 March 1997). White Tie and Decorations: Sir John and Lady Hope Simpson in Newfoundland, 1934-1936. University of Toronto Press. pp. 94–. ISBN 978-0-8020-8085-1.
  2. Marc Leroux. "Voluntary Aid Detachment Nurse Janet Morison Ayre". Canadiangreatwarproject.com. Retrieved 2016-11-01.
  3. "Two women who courted success". Ngb.chebucto.org. Retrieved 2016-11-01.
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_മോറിസൺ_മില്ലർ&oldid=3897926" എന്ന താളിൽനിന്ന് ശേഖരിച്ചത്