കവിചക്രവർത്തി എന്ന് അറിയപ്പെട്ട ജന്ന (കന്നഡ: ಜನ್ನ) പഴയ കന്നഡ സാഹിത്യത്തിലെ രത്നത്രയങ്ങളിൽ ഒരാളാണ്. [1][2]

ജീവിതം തിരുത്തുക

ജന്നൻ സിന്ദഗി താലൂക്കിലെ കൊണ്ടകൂളി എന്നിടത്ത് ജനിച്ചു. ജന്നൻറെ അച്ഛൻ ശങ്കരൻ (കവി സുമനോബാണൻ) ഹൊയ്സള നാരസിംഹൻറെ ദണ്ഡനായകനായിരുന്നു. ദണ്ഡനായകൻ എന്നത് പട്ടാളത്തിലെ ഒരു പദവിയാണ്. ജന്നൻറെ അമ്മയുടെ പേര് ഗംഗാദേവി എന്നായിരുന്നു. ശബ്ദമണിദർപ്പണ എന്ന വ്യാകരണ ഗ്രന്ഥം രചിച്ച കേശിരാജൻ ജന്നൻറെ മരുമകനാണ്.[3] ജന്നൻ ഹൊയ്സള വീരബല്ലാളൻറെ പ്രധാനമത്രിയും, സേനാധിപതിയും, ആസ്ഥാനകവിയും ആയിരുന്നു. വീരബല്ലാളനു ശേഷം പട്ടാഭിഷേകം ചെയ്യപ്പെട്ട നാരസിംഹൻ രണ്ടാമൻറെ കാലത്തിലും ജന്നൻ ആസ്ഥാനകവിയായി തുടർന്നു. ജന്നൻറെ കൃതികളിൽ ഭൂരിഭാഗവും ജൈനമത പ്രതിപാദനത്തെ വിഷയമാക്കിക്കൊണ്ടുള്ളവ തന്നെയായിരുന്നു.[4]

കൃതികൾ തിരുത്തുക

  • ജന്നൻറെ ഏറ്റവും കൂടുതൽ അറിയപ്പെട്ട കൃതി യശോധര ചരിത്രെ ആകുന്നു. യശോധര ചരിത്രെ 310 പദ്യങ്ങൾ അടങ്ങുന്ന കന്ദപദ്യ ഛന്ദസ്സിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ്. അസഹജ ലൈംഗികതയെ കുറിച്ചും തൽസംബന്ധിയായ ഗുണപാഠങ്ങളും അടങ്ങുന്നതാണ് മഹാകാവ്യം.[5] വാദിരാജൻ സംസ്കൃതത്തിൽ രചിച്ച യശോധര ചരിതത്തിലെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജന്നൻ മോക്ഷം ലഭിക്കാതെ അലയുന്ന യശോധരൻറെയും യശോധരൻറെ അമ്മയുടെയും ജീവിത യാത്രയെ തൻറേതായ ശൈലിയിൽ പുനരവതരിപ്പിക്കുന്നു. [4] മേൽപ്പറഞ്ഞ കഥകളിൽ ഒന്നിൽ മാരിയമ്മ എന്ന ഗ്രാമദേവതയ്ക്ക് നരബലിയായി അർപ്പിക്കാൻ പറഞ്ഞു വെച്ചിരുന്ന രണ്ട് കുട്ടികളോട് രാജാവ് ദയവ് കാണിച്ചുകൊണ്ട് നരബലി അമാനുഷിക ആചരണത്തെ നിർത്തലാക്കുകയും ചെയ്യുന്നു. [6][7] മറ്റൊരു കഥയിൽ കവി രാജാവിനു തൻറെ സതീർഥ്യൻറെ ഭാര്യയോട് ഉണ്ടാവുന്ന അഭിവാംഛയെ കുറിച്ച് വർണ്ണിക്കുന്നു. സതീർഥ്യനെ സംഹരിച്ചതിനു ശേഷം രാജാവ് അപഹരിച്ചാലും ദുഃഖാഡിക്യം കൊണ്ട് ആ സ്ത്രീ മരിക്കുന്നു. രാജാവ് പശ്താത്തപിച്ച് അതേ ചിതയിലേക്ക് ചാടി ജീവിതം അവസാനിപ്പിക്കുന്നു. [8]

അകാമ്യ കാമത്തെ കുറിച്ചുള്ള കഥകൾ മൂർദ്ധാവിൽ എത്തുന്നത് റാണി അമൃതമതിയ്ക്ക് ആനപ്പാപ്പാൻ അഷ്ടാവക്രനോട് അഭിവാംച ഉണ്ടാവുമ്പോഴാണ്. [4] റാണിയെ പാപത്തിൽ നിന്ന് രക്ഷിക്കാനായിക്കൊണ്ട് യശോധരൻ തൻറെ അമ്മയുടെ നിർദ്ദേശപ്രകാരം അരിമാവ് കൊണ്ട് ഉണ്ടാക്കിയ കോഴിയെ ബലിയായി അർപ്പിച്ചുകൊണ്ട് ദേവകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ കോഴി ജീവൻ പ്രാപിക്കുകയും മരിക്കുന്ന നേരത്ത് ആർത്തനാദം ചെയ്യുകയും ആണ് ഉണ്ടായത്. പ്രാണിഹിംസ കഴിച്ച യശോധരനും അമ്മയും മൃഗങ്ങലായി ജനിക്കുന്നു. ഏറെ കാലത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ അവർ രണ്ടുപേരും ഏഴാം ജൻമത്തിൽ യശോധരൻറെ മകൻറെ മക്കളായി ജനിക്കുന്നു. അകാമ്യ കാമത്തിൻറെ ഫലമായി മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന പ്രാരബ്ധങ്ങളാണ് പ്രധാനമായി മഹാകാവ്യത്തിൻ വിഷയവസ്തു. [9]

  • അനന്തനാഥ പുരാണ എന്ന കൃതിയും ശ്രദ്ധ അർഹിക്കുന്നു. ഈ കൃതി പതിനാലാമത്തെ ജൈന തീർത്ഥങ്കരനായിരുന്ന അനന്തനാഥനെ കുറിച്ചുള്ളതാണ്.
  • അനുഭവ മുകുര എന്ന കൃതി ശൃംഗാരകലയെ കുറിച്ചുള്ളതാണ്. കാമശാസ്ത്രത്തെ കുറിച്ചുള്ള രചനകൾ ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടോടെ സാഹിത്യ പ്രകാരമായി അംഗീകരിക്കപ്പെട്ടിരുന്നു.[10]
  • ശാസന നിർമ്മാണത്തിലും ജന്നൻ പഴകിയിരുന്നു. ജന്ന‍ രചിച്ച ശാസനകൃതികൾ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
 
കർണാടകയിലെ ചിക്കമകളൂർ ജില്ലയിലുള്ള അമൃതാപുരത്തെ അമൃതേശ്വര ദേവാലയത്തിലുള്ള ശിലാലേഖം - ജന്നൻറെ രചന

അവലംബങ്ങൾ തിരുത്തുക

  1. Sastri (1955), pp. 358–359
  2. Kamath (2001), p. 133
  3. Nagaraj in Pollock (2003), p. 364
  4. 4.0 4.1 4.2 Shiva Prakash (1997), p. 204
  5. നാഗരാജ്, പൊലോക്ക് (2003), p. 377
  6. ശാസ്ത്രി (1955), p. 359
  7. ഇ.പി. റൈസ് (1921), pp. 43–44
  8. സാഹിത്യ അക്കാദമി (1988), p. 1181
  9. സാഹിത്യ അക്കാദമി (1992), p. 4629
  10. നാഗരാജ്, പൊലോക്ക് (2003), p. 375

കുറിപ്പുകൾ തിരുത്തുക

  • ശാസ്ത്രി, കെ. എ. നീലകണ്ഠ (2002) [1955]. A history of South India from prehistoric times to the fall of Vijayanagar. ന്യൂ ദില്ലി: ഇന്ത്യൻ ശാഖ, ഓക്സ്ഫർഡ് യുണിവേഴ്സിറ്റി പ്രെസ്സ്. ISBN 0-19-560686-8.
  • ശിവപ്രകാശ്, എച്ച്. എസ്സ്. (1997). "കന്നഡ". In അയ്യപ്പപ്പണിക്കർ (ed.). Medieval Indian Literature:An Anthology. സാഹിത്യ അക്കാദമി. ISBN 81-260-0365-0.
  • പല എഴുത്തുകാരൻമാർ (1988) [1988]. Encyclopaedia of Indian literature – vol 2. ന്യൂ ദില്ലി: സാഹിത്യ അക്കാദമി. ISBN 81-260-1194-7.
  • നാഗരാജ്, ഡി.ആർ. (2003) [2003]. "Critical Tensions in the History of Kannada Literary Culture". In ഷെൽഡോൻ ഐ പൊലോക്ക് (ed.). Literary Cultures in History: Reconstructions from South Asia. Berkeley and London: University of California Press. Pp. 1066. pp. 323–383. ISBN 0-520-22821-9.
  • കമ്മത്ത്, സൂര്യനാഥ. യു. (2001) [1980]. A concise history of Karnataka : from pre-historic times to the present. ബെംഗലുരു: ജൂപ്പിറ്റർ ബുക്സ്. LCCN 8095179. OCLC 7796041. {{cite book}}: Check |lccn= value (help)
  • പല എഴുത്തുകാരൻമാര് (1992) [1992]. Encyclopaedia of Indian literature – vol 5. സാഹിത്യ അക്കാദമി. ISBN 81-260-1221-8.
"https://ml.wikipedia.org/w/index.php?title=ജന്ന&oldid=1956899" എന്ന താളിൽനിന്ന് ശേഖരിച്ചത്