ഉത്തരേന്ത്യയിൽ ഉടനീളം പ്രചാരത്തിലുള്ള തൈര് അടിസ്ഥാനമാക്കിയുള്ള പാനീയമാണ് ഛാസ്. [1] രാജസ്ഥാനിയിൽ ഇതിനെ ഘോൽ എന്നും ഒഡിയയിൽ ഘോൾ/ചാഷ് എന്നും തമിഴിലും മലയാളത്തിലും മോര് എന്നും മറാത്തിയിൽ തക് എന്നും തെലുങ്കിൽ മജ്ജിഗ എന്നും കന്നഡയിൽ മജ്ജിഗെ എന്നും തുളുവിൽ ആലെ എന്നും ബംഗാളിയിൽ ഘോൾ എന്നും വിളിക്കുന്നു.

ഛാസ്
ഒരു ഗ്ലാസ് ഛാസ്
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്ത്യൻ ഉപഭൂഖണ്ഡം
പ്രദേശം/രാജ്യംIndian subcontinent
വിഭവത്തിന്റെ വിവരണം
Courseപാനീയം

ഇന്ത്യൻ ഇംഗ്ലീഷിൽ ഇതിനെ ബട്ടർ മിൽക്ക് എന്ന് വിളിക്കാറുണ്ട്. ഒരു പാത്രത്തിൽ തൈരും തണുത്ത വെള്ളവും ചേർത്ത് കടകോൽ ഉപയോഗിച്ച് ചാസ് ഉണ്ടാക്കുന്നു. വറുത്ത ജീരകവും കറുത്ത ഉപ്പും ഉപയോഗിച്ച് മാത്രമേ ഛാസ് ഉണ്ടാകാറുള്ളൂ. പല റെസ്റ്റോറന്റുകളിലും പരമ്പരാഗത താലി ഭക്ഷണത്തിലും ഇത് വിളമ്പുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഛാസ്&oldid=3785267" എന്ന താളിൽനിന്ന് ശേഖരിച്ചത്