തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ സാർവ്വദേശീയമായ ഒരു ചെറിയ കുടുംബമാണ് ചേരാചിറകൻ തുമ്പികൾ - Spreadwing - Lestidae. ഇവയിൽ വളരെ മെലിഞ്ഞവയും എന്നാൽ വലിപ്പമുള്ള ഇനവുമാണിത്. സാധാരണ സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇരിക്കുമ്പോൾ പ്രധാനമായും ചിറകു വിടർത്തിപ്പിടിക്കുന്നതിനാലാണ് ഇവയെ പ്രത്യേക കുടുംബമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലെസ്റ്റിനി, സിംഫെസ്മാറ്റിനി എന്നീ രണ്ട് ഉപകുടുംബങ്ങളും ഇവയിലുണ്ട്. ഇവയിൽ സിംഫെസ്മാറ്റിനി ഇനം ഇരിക്കുമ്പോൾ ചിറകുകൾ ശരീരത്തോടു ചേർത്തു വയ്ക്കുന്നവയാണ്[1].

ചേരാചിറകൻ
Female Austrolestes cingulatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Lestidae

Calvert 1901
Genera

see text

A male Lestes dryas in the "spread-winged" posture that gives the family its common name

മെലിഞ്ഞ് നീണ്ട ഉദരത്തോട് കൂടിയ സൂചിത്തുമ്പികളാണ് ചേരാച്ചിറകൻ തുമ്പികൾ . ഈ കുടുംബത്തിലെ ഭൂരിഭാഗം തുമ്പികളുടെയും ശരീരത്തിൽ തിളങ്ങുന്ന പച്ച നിറം കാണാം.  എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഇത് pruinescence ആവരണം കൊണ്ട് മറഞ്ഞുപോകും [1][2].

ചതുപ്പുകളും കുളങ്ങളുമാണ് ചേരാച്ചിറകൻ തുമ്പികളുടെ പ്രധാന ആവാസവ്യവസ്ഥ. അപൂർവ്വമായി ഒഴുകുന്ന വെള്ളത്തിലും ചില ചേരാച്ചിറകൻ തുമ്പികൾ മുട്ടയിടാറുണ്ട്[1].

കേരളത്തിൽ കാണുന്ന സ്പീഷീസുകൾ   തിരുത്തുക

Indolestes, Lestes, Platylestes എന്നീ മൂന്നു ജനുസ്സുകളിലായി 11 സ്പീഷീസുകളാണ് ഈ തുമ്പികുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ ഉള്ളത്[3].

  1. Indolestes gracilis davenporti (കാട്ടു വിരിച്ചിറകൻ)
  2. Lestes concinnus (തവിടൻ ചേരാചിറകൻ)
  3. Lestes dorothea (കാട്ടു ചേരാച്ചിറകൻ)
  4. Lestes elatus (പച്ച ചേരാച്ചിറകൻ)
  5. Lestes malabaricus (മലബാർ ചേരാച്ചിറകൻ)
  6. Lestes nodalis (പുള്ളി വിരിച്ചിറകൻ)
  7. Lestes patricia (കരിവരയൻ ചേരാച്ചിറകൻ)
  8. Lestes praemorsus (നീലക്കണ്ണി ചേരാച്ചിറകൻ)
  9. Lestes viridulus (പച്ചവരയൻ ചേരാച്ചിറകൻ)
  10. Platylestes kirani (കിരണി ചേരാച്ചിറകൻ)
  11. Platylestes platystylus (പച്ചക്കണ്ണൻ ചേരാച്ചിറകൻ)

അവലംബം തിരുത്തുക

  1. 1.0 1.1 1.2 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  2. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  3. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. Magnolia Press, Auckland, New Zealand. 4849: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
  • Davies, D.A.L. (1981). A synopsis of the extant genera of the Odonata. Soc. Int. Odonatol. Rapid Comm. 3 : i-xiv 1-59
  • Bridges, C.A. (1994). Catalogue of the family-group, genus-group and species-group names of the Odonata of the world. Urbana, Illinois : C.A. Bridges 3rd Edn xiv 951 pp.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചേരാചിറകൻ&oldid=3455995" എന്ന താളിൽനിന്ന് ശേഖരിച്ചത്