അമേരിക്കൻ ഭൂഖണ്ടത്തിന്റെ അടിഞ്ഞാറൻ തീരത്ത് സാധാരണയായ് കണ്ടുവരുന്ന ഒരിനം ചെറിയ ഞണ്ടാണ് ചുവന്ന പാറ ഞണ്ട് (ഇംഗ്ലീഷിൽ:red rock crab ). ഗ്രാപ്സ്സസ് ഗ്രാപ്സ്സസ്(Grapsus grapsus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

ചുവന്ന പാറ ഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
Species:
G. grapsus
Binomial name
Grapsus grapsus
Synonyms [1]
  • Cancer grapsus Linnaeus, 1758
  • Cancer jumpibus Swire, 1938
  • Grapsus altifrons Stimpson, 1860
  • Grapsus maculatus H. Milne-Edwards, 1853
  • Grapsus ornatus H. Milne-Edwards, 1853
  • Grapsus pictus Lamarck, 1801

ആവാസം തിരുത്തുക

അമെരിക്കൻ ഭൂഖണ്ഡത്തിന്റെ ശാന്തസമുദ്ര തീരങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപിലും ഇവയെ കണ്ടുവരുന്നു. [2]

വിവരണം തിരുത്തുക

പേരുപോലെ തന്നെ ചുവന്ന നിറവും, പാറക്കൂട്ടങ്ങളിലുള്ള വാസവുമാണ് ഇക്കൂട്ടരുടെ പ്രത്യേഗത.ചുവപ്പു കൂടാത് മഞ്ഞ, ഓറഞ്ച്, വെള്ള തുടങ്ങിയ വർണ്ണങ്ങളും ഇവയുടെ ദേഹത്ത് കാണാം. അഞ്ചു ജോടി കാലുകൾ ഇവയ്ക്കുണ്ട്. ഇവയിൽ മുന്നിലെ രണ്ട് ഇറുക്കൻ കാലുകൾ മറ്റുകാലുകളെ അപേക്ഷിച്ച് ചെറുതും, അല്പം തടിച്ചതുമാണ്. മറ്റുകാലുകൾ പരന്നതും നീളമുള്ളവയുമാണ്.

ഇവയുടെ പരന്ന വൃത്താകൃതിയിലുള്ള പുറന്തോടിന് ഏകദേശം 8-9 സെ. മീ നീളം വരും. ഇവയുടെ കുഞ്ഞുങ്ങൾ കറുത്തതോ, കരിഞ്ചുവപ്പ് നിറത്തിലുള്ളതോ ആയിരിക്കും. പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത്.

ജൈവവസ്തുക്കളെ ഭക്ഷണമാക്കി കടൽത്തീരം ശുചിയാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് വലുതാണ്. വലിയ പക്ഷികൾ, ഈലുകൾ, ചില കടലാമകൾ, നീരാളികൾ എന്നിവയുടെ ഭക്ഷണമായും ഇവ തീരാറുണ്ട്.[3]

സ്വഭാവം തിരുത്തുക

 
ഗാലപ്പഗോസ് ദ്വീപിലെ രണ്ട് കുഞ്ഞൻ ഞണ്ടുകൾ

ഇളകിമറിയുന്ന കടൽ തീരത്തെ പാറക്കെട്ടുകളിൽ വെള്ളം പാറ്റുന്നിടത്തിനു തൊട്ടുമുകളിലായാണ് ഇവ സാധാരണയായ് താമസിക്കുന്നത്. ആൽഗകളാണ് ഇവയുടെ പ്രധാന ആഹാരം. മറ്റു സസ്യഭാഗങ്ങളും ചത്ത ജീവികളെയും ഇവർ ഭക്ഷിക്കാറുണ്ട്.

ചുറുചുറുക്കോടെ ദ്രുതഗതിയിൽ ഓടിനടക്കുന്ന പ്രകൃതമാണിവയ്ക്ക്. അതുകൊണ്ടുതന്നെ ഇവയെ പിടികൂടുക അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണയായ് മനുഷ്യർ ഈ ഞണ്ടുകളെ അധികം ഭക്ഷിക്കാറില്ല. എന്നിരുന്നാലും മറ്റുമീനുകളെ പിടിക്കാനുള്ള ഇരയായ് മുക്കുവർ ഇവരെ ഉപയോഗിക്കാറുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 Peter Davie (2012). "Grapsus grapsus (Linnaeus, 1758)". WoRMS. World Register of Marine Species. Retrieved October 21, 2012.
  2. G. Guerao, C. D. Schubart & J. D. Cuesta (2001). "The first zoeal stages of Grapsus grapsus (Linnaeus) and Geograpsus lividus (H. Milne Edwards) (Decapoda, Brachyura, Grapsidae) from the western Atlantic" (PDF). Nauplius. 9 (2): 111–121.
  3. http://eol.org/pages/1021865/overview

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുവന്ന_പാറ_ഞണ്ട്&oldid=1694968" എന്ന താളിൽനിന്ന് ശേഖരിച്ചത്