പൂപ്പൽ വർഗത്തിലുള്ള മാലസീസിയ ഗ്ലോബോസ, മാലസീസിയ ഫർഫർ എന്നീ അണുക്കൾ മൂലമുണ്ടാകുന്ന ചർമ്മരോഗമാണ്‌ ചുണങ്ങ് അഥവാ തേമൽ. തൊലിയിൽ വെളുത്ത, അല്ലെങ്കില് ഇരുണ്ട പാടുകളായി കാണപ്പെടുന്നു. സാധാരണയായി ഇത് മൂലം മറ്റു ബുദ്ധിമുട്ടുകൾ (ചൊറിച്ചില്, നീറ്റല് മുതലായവ) ഉണ്ടാകുന്നില്ല.എന്നാൽ ശരീരം വിയർത്തിരിക്കുമ്പോൾ ചുണങ്ങുള്ള സ്ഥലങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ഈ അസുഖം ഉള്ള ആളുകളുടെ ശരീരവുമായി അടുത്ത സമ്പർക്കം കൊണ്ടോ അവരുടെ വസ്ത്രം, തുവർത്ത് എന്നിവ ഉപയോഗിച്ചാലോ ഈ രോഗം പകരാനിടയുണ്ട്.മുതിർന്നവരിൽ നിന്ന് കുട്ടികൽക്ക് ഈ രീതിയിൽ ഈ അസുഖം എളുപ്പം പകരുന്നതായി കാണുന്നു. ചൂടും, ആവിയും ഉള്ള സാഹചര്യങ്ങളില് ഈ രോഗം പെട്ടെന്ന് പകരുന്നു. ജനസംഖ്യയില് 8-10% ആളുകള്ക്ക് ഈ രോഗം കാണപ്പെടുന്നു.

ചുണങ്ങ്
സ്പെഷ്യാലിറ്റിInfectious diseases, ഡെർമറ്റോളജി Edit this on Wikidata

ചികിത്സ തിരുത്തുക

സെലിനിയം സള്ഫൈഡ്, കീറ്റോകൊണാസോള് തുടങ്ങിയ ഔഷധങ്ങള് ഇതിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുണങ്ങ്&oldid=3804169" എന്ന താളിൽനിന്ന് ശേഖരിച്ചത്