മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് ചിന്നു ചാന്ദ്നി നായർ[1]. 2019-ൽ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചതോടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്[2].

ചലച്ചിത്രരംഗത്ത് തിരുത്തുക

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെയാണ് ചിന്നു ചാന്ദ്നി അരങ്ങേറ്റം നടത്തിയത്. തുടർന്ന് 2017-ൽ കപ്പൂച്ചിനോ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച്, വിനയ് ഫോർട്ട് നായകനായ തമാശ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. 2021-ൽ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

വ്യക്തിജീവിതം തിരുത്തുക

തിരുവനന്തപുരം സ്വദേശിയായ ചിന്നു, തന്റെ പിതാവിന്റെ ജോലിസ്ഥലമായ ടാൻസാനിയയിലാണ് വളർന്നത്[3]. ഹൈസ്കൂൾ കാലഘട്ടത്തിൽ തിരികെ നാട്ടിലെത്തി. തീയറ്റർ ആർട്ട്സിൽ എംഫിൽലും ചെയ്‌തു. മുംബൈയിൽ താമസിക്കുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിന്നു_ചാന്ദ്നി&oldid=3962096" എന്ന താളിൽനിന്ന് ശേഖരിച്ചത്