കോക്ബറോക്ക് ഭാഷയിലെഴുതുന്ന ത്രിപുരയിൽ നിന്നുള്ള മുതിർന്ന കവിയാണ് ചന്ദ്രകാന്ത മുരസിങ്ങ് (ജനനം : 1957). അഞ്ച് കാവ്യ സമാഹാരങ്ങളും മൂന്ന് സമാഹാരങ്ങൾ എഡിറ്റ് ചെയ്തും പ്രസിദ്ധീകരിച്ചു.

ജീവിതരേഖ തിരുത്തുക

കർഷക കുടുംബത്തിൽ ജനിച്ചു. ഗോത്ര വിലക്കുകളെ മറി കടന്ന് സമീപ ഗ്രാമത്തിലെ മിർസ എസ്.ബി.സ്കൂളിലും എൻ.സി ഇൻസ്റ്റിറ്റ്യൂഷനിലും പഠിച്ചു. സ്കൂൾ കാലത്തേ ബംഗ്ലയിലെഴുതിത്തുടങ്ങി. അഗർത്തലയിൽ ത്രിപുര ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ ചന്ദ്രകാന്ത ത്രിപുരയിലെ ആദിവാസി ഭാഷയായ കോക്ബറോക്കിലാണെഴുതുന്നത്. 1996 ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ ലഭിച്ചു. രണ്ട് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. [1]

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ (1996)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-24. Retrieved 2013-12-26.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചന്ദ്രകാന്ത_മുരസിങ്ങ്&oldid=3631008" എന്ന താളിൽനിന്ന് ശേഖരിച്ചത്