ഗ്രേസ് അരബെൽ ഗോൾഡ്‌സ്‌മിത്ത്

ഗ്രേസ് അരബെൽ ഗോൾഡ്സ്മിത്ത് (8 ഏപ്രിൽ 1904 - 28 ഏപ്രിൽ 1975) പോഷകാഹാരക്കുറവ് രോഗങ്ങൾ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, ഭക്ഷണങ്ങളുടെ വിറ്റാമിൻ സമ്പുഷ്ടീകരണം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രശസ്തയായ ഒരു യുഎസ് ഫിസിഷ്യനായിരുന്നു . പെല്ലഗ്ര എന്ന രോഗത്തിന്റെ കാരണം അവൾ തിരിച്ചറിഞ്ഞു. ഇംഗ്ലീഷ്:Grace Arabell Goldsmith.

ഗ്രേസ് അരബെൽ സ്‌മിത്ത്
പ്രമാണം:Grace Arabell Goldsmith.gif
ജനനം8 ഏപ്രിൽ 1904
മരണം28 ഏപ്രിൽ 1975
ന്യൂ ഓർലിയൻസ്
കലാലയംതുലെയ്ൻ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്Identifying the cause of pellagra disease

ജീവിതരേഖ തിരുത്തുക

മിനസോട്ടയിലെ സെന്റ് പോൾ എന്ന സ്ഥലത്താണ് ഗ്രേസ് ജനിച്ചത്. ഗ്രേസ് 1925- ൽ വിസ്കോൺസിൻ സർവകലാശാലയിൽ ബിഎസ് പഠിച്ചു, തുലെയ്ൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഡി നേടി, തുടർന്ന് അവരുടെ മെഡിക്കൽ സ്‌കൂൾ ഫാക്കൽറ്റിയിൽ ചേർന്നു (1936-75). [1]

പോഷകാഹാരക്കുറവ് രോഗങ്ങൾ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, ഭക്ഷണങ്ങളുടെ വൈറ്റമിൻ സമ്പുഷ്ടീകരണം, മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പോഷകാഹാര പരിശീലനം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ഗ്രേസ് കൂടുതൽ അറിയപ്പെടുന്നു. [2] ഡയറ്ററി ഫോളിക് ആസിഡിന്റെയും വിറ്റാമിൻ ബി-12 ന്റെയും പ്രത്യേക പങ്ക് ഗ്രേസ് കണ്ടെത്തുകയും നിയാസിൻ അപര്യാപ്തതയാണ് പെല്ലഗ്രയ്ക്ക് കാരണമെന്ന് നിർണ്ണയിക്കുകയും ചെയ്തു. [3]

ഗ്രേസ് 1967 [4] ൽ ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ചെയർമാനും പബ്ലിക് ഹെൽത്ത് ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ ഡീനുമായി.

ലെഗസി തിരുത്തുക

അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷന്റെ ഗ്രേസ് എ. ഗോൾഡ്സ്മിത്ത് അവാർഡ് 1995 മുതൽ "പോഷകാഹാരരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക്" പിറകിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് നൽകിവരുന്നു [5] .

റഫറൻസുകൾ തിരുത്തുക

  1. Etheridge, Elizabeth W. (2000). "Goldsmith, Grace Arabell (1904-1975), nutritionist and public health educator | American National Biography". www.anb.org (in ഇംഗ്ലീഷ്). doi:10.1093/anb/9780198606697.article.1200335. ISBN 978-0-19-860669-7.
  2. Bowman, John S. "Goldsmith, Grace Arabell". The Cambridge Dictionary of American Biography. Retrieved 31 December 2018.
  3. Holt, Mary. "Research Guides: Tulane University's Contributions to Health Sciences research and education: A Guide: Dr. Grace A. Goldsmith". libguides.tulane.edu (in ഇംഗ്ലീഷ്).
  4. Holt, Mary. "Research Guides: Tulane University's Contributions to Health Sciences research and education: A Guide: Dr. Grace A. Goldsmith". libguides.tulane.edu (in ഇംഗ്ലീഷ്).
  5. "2018 Award Winners". American College of Nutrition (in ഇംഗ്ലീഷ്). 2013-05-15. Retrieved 2019-04-05.