ഗ്രേറ്റ് ഫെർഗാന കനാൽ (Russian: Ферганский канал, താജിക്: Фарғона Канал, ഉസ്ബെക്: Fargʻona Kanali, അറബി: قناة فرغانة) മധ്യേഷ്യയിലെ ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും ഇടയിലുള്ള ഫെർഗാന താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസേചന കനാൽ ആണ്. മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള 160,000 ഉസ്ബെക്ക്, താജിക്ക് ഫാം തൊഴിലാളികളുടെ കൂട്ടായ ശ്രമഫലമായി 1939-ൽ നിർമ്മിച്ച ഈ പദ്ധതി ഏകദേശം നാൽപ്പത്തിയഞ്ച് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 270 കിലോമീറ്റർ നീളമുള്ളതും 1,000-ലധികം ഹൈഡ്രോ ടെക്നിക്കൽ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നതുമായ ഈ ജലപാതയിലെ പ്ലാൻറുകളിൽ 50 എണ്ണം വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു.

ഗ്രേറ്റ് ഫെർഗാന കനാൽ മാപ്പ്
ആൻഡിജാന് സമീപമുള്ള വലിയ ഫെർഗാന കനാൽ

ചരിത്രം തിരുത്തുക

സോവിയറ്റ് നിയന്ത്രണത്തിലാകുന്നതിന് നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പ്, മധ്യേഷ്യയിലെ ജലസ്രോതസുകൾ  ഫ്യൂഡൽ ഭൂവുടമകളുടെ അധീനതയിലായിരുന്നു. അവർ മേഖലയിലെ കർഷകരുടെ ജീവിത സാഹചര്യങ്ങൾ കഠിനമാക്കിയിതോടെ; പൗരന്മാർ ദാഹത്തിലും പട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുകയും ഇത് പലരെയും ഈ പ്രദേശത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. വിപ്ലവാനന്തരം മധ്യേഷ്യൻ മേഖലയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങളുടെ നവീകരണം അനുവദിക്കപ്പെട്ടു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ഫെർഗാന_കനാൽ&oldid=3827451" എന്ന താളിൽനിന്ന് ശേഖരിച്ചത്