AD-1961 വരെ നിലനിന്ന ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളാണ് ഗോവയിലെ ദേവാലയങ്ങളും (ക്രിസ്ത്യൻ പള്ളികൾ) കോൺവെന്റുകളും. പോർച്ചുഗീസ് ഭരണകാലത്തു പോർച്ചുഗീസുകാർ ഇന്ത്യയിലെ അവരുടെ തലസ്ഥാനമായി കണക്കാക്കിയിരുന്ന ഗോവയിൽ ഒട്ടേറെ പള്ളികളും മറ്റും നിർമ്മിച്ചിരുന്നെങ്കിലും ഇവയിൽ പലതും കാലക്രമേണ ഇല്ലാതായി. ശേഷിക്കുന്നവയാണ് പൈതൃക സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നത്. ഗോവയിലെ പള്ളികളിലും കോൺവെന്റുകളിലും യൂറോപ്യൻ വാസ്തു ശിൽപ്പകലയുടെയും പെയിന്റിങ്ങുകളുടെയും മാതൃകകൾ കാണപ്പെടുന്നു. 1986-ൽ ഇവ ലോക പൈതൃക പട്ടികയിൽ ഇടം നേടി.[1]

  1. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2013 (താൾ 464)]
"https://ml.wikipedia.org/w/index.php?title=ഗോവാ_ദേവാലയങ്ങൾ&oldid=2896974" എന്ന താളിൽനിന്ന് ശേഖരിച്ചത്