ഗോവ പശ്ചാത്തലമാക്കി കണക്കൂർ ആർ. സുരേഷ് കുമാർ രചിച്ച നോവലാണ് ഗോമന്തകം[1]. 2016-ൽ സൈകതം ബുക്ക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. കെ.ആർ. മീര, ഇ. ഹരികുമാർ എന്നിവർ അവതാരിക എഴുതിയിരിക്കുന്നു.

ഗോമന്തകം
കർത്താവ്കണക്കൂർ ആർ. സുരേഷ് കുമാർ
യഥാർത്ഥ പേര്ഗോമന്തകം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർസൈകതം ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2016
മാധ്യമംപേപ്പർ ബാക്ക്
ഏടുകൾ256
ISBN9789382909408

കഥാസംഗ്രഹം തിരുത്തുക

ഗോവയുടെ ഒരു പ്രാചീനനാമമാണ് 'ഗോമന്തകം'. കേരളത്തിൽ നിന്നും ജോലിതേടി ഗോവയിലെത്തുന്ന ആകാശ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ നോവൽ പറയുന്നത്. ആകാശ് ഗോവയിൽ കണ്ടുമുട്ടുന്ന മലയാളികളും അല്ലാത്തവരുമായ വിവിധ കഥാപാത്രങ്ങളിലൂടെ ഗോവയുടെ പോർച്ചുഗീസ് അധിനിവേശകാലവും മതവിചാരണകളും ഗോമന്തകത്തിന്റെ തനതുസംസ്ക്കാരം നേരിട്ട വെല്ലുവിളികളും മറ്റും ചുരുളഴിയുന്നു.

പുരസ്ക്കാരങ്ങൾ തിരുത്തുക

യെസ് പ്രസ്സ് ബുക്ക്സ് ഏർപ്പെടുത്തിയ നോവൽ പുരസ്ക്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി[2].

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഗോമന്തകം_(നോവൽ)&oldid=3803938" എന്ന താളിൽനിന്ന് ശേഖരിച്ചത്