ഗുരുവായൂർ എലൈറ് നാരായണൻകുട്ടി

ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ ക്ഷേത്ര ആന

ഗുരുവായൂർ ദേവസ്വത്തിൽ ജീവിച്ചിരുന്ന ഒരാനയായിരുന്നു നാരായണൻ കുട്ടി. നിലമ്പുർ കാടുകളിൽ പിറന്നു വീണ നാരായണൻ കുട്ടി 1972 ലാണ് ഗുരുവായൂരിൽ എത്തിയത് ഉയരം കൊണ്ടോ തലയെടുപ്പ് കൊണ്ടോ ആയിരുന്നില്ല ; മറിച്ച് തന്റെ ശൗര്യം കൊണ്ടാണ് നാരായണൻ കുട്ടി ശ്രദ്ധേയനായത് . [1] ഗുരുവായൂരിൽ വന്ന അധികം താമസിയാതെ കോഴിക്കോട് വച്ച് തന്റെ പാപ്പാൻ ദിവാകരനെ കൊലപ്പെടുത്തിയാണ് നാരായണൻ കുട്ടി തന്റെ വീര കൃത്യങ്ങൾക്ക് തുടക്കമിട്ടത് , പിന്നെ ആരും അഴിക്കാതെ കേട്ട് തരിയിൽ നിന്നിരുന്ന നാരായണൻ കുട്ടിയെ 1979 ഇത് സെൽവരാജ് എന്ന ആനക്കാരൻ അഴിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ തുടങ്ങി .30 വർഷത്തിലധികം ആ കുട്ടു കേട്ട് നീണ്ടു നിന്ന് , ശെൽവരാജ് പിരിഞ്ഞതിന് ശേഷം വീണ്ടും ആരും അഴിക്കാതിരുന്ന നാരായണൻ കുട്ടിയെ ആറന്മുള മോഹൻ ദാസ് എന്ന ആനക്കാരനാണ് പിന്നീട് അഴിച്ചെടുത്തത് അദ്ദേഹം പിരിഞ്ഞതോടെ വീണ്ടും കേട്ട് തരിയിൽ നിൽപ്പായ നാരായണൻ കുട്ടി അധികം താമസിയാതെ ചെരിഞ്ഞു

  1. https://www.youtube.com/watch?v=QLYtdtSSG5s