സോഫ്റ്റ്‌വെയർ വികസനത്തിനു വേണ്ടി ലിനസ് ടോർവാൾഡ്സ്‌ നിർമ്മിച്ച വേഗതക്ക് പ്രാധാന്യം നൽകുന്ന[2] പതിപ്പ് കൈകാര്യ—പ്രഭവരേഖാ കൈകാര്യ വ്യവസ്ഥയാണ് ഗിറ്റ്. ലിനക്സിന്റെ വികസനത്തിനായാണ് ഗിറ്റ് നിർമ്മിച്ചത്. ഇപ്പോൾ എല്ലാ പോസിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വിൻഡോസിലും ഗിറ്റ് പ്രവർത്തിക്കും. എല്ലാ ഗിറ്റ് റെപ്പോസിറ്ററിയും എല്ലാ ചരിത്രവും പതിപ്പുകളും സൂക്ഷിച്ച് വെക്കുന്നു. ഗ്നു ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഗിറ്റ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.

ഗിറ്റ്
Git logo
ഗിറ്റ് വെബ്, ഗിറ്റിന്റെ ഒരു വെബ് സമ്പർക്കമുഖം.
Original author(s)ലിനസ് ടോർവാൾഡ്സ്‌
വികസിപ്പിച്ചത്യൂനിയോ ഹാമാനോ, ലിനസ് ടോർവാൾഡ്സ്‌, and many others
ആദ്യപതിപ്പ്7 ഏപ്രിൽ 2005 (2005-04-07)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, Bourne Shell, Tcl, Perl[1]
ഓപ്പറേറ്റിങ് സിസ്റ്റംപൊസിക്സ്, വിൻഡോസ്
തരംRevision control
അനുമതിപത്രംഗ്നു ജിപിഎൽ
വെബ്‌സൈറ്റ്git-scm.com

രൂപകൽപന തിരുത്തുക

ബിറ്റ്കീപ്പറിൽ നിന്നും മോണോടോണിൽ നിന്നും പ്രചോദനം കൊണ്ടാണ് ഗിറ്റ് രൂപകൽപന ചെയ്തത്. ഒരു താഴ്ന്ന നിലയിലുള്ള പതിപ്പ് കൈകാര്യ വ്യവസ്ഥയാവുകയും മറ്റുള്ളവർക്ക് ഫ്രണ്ട് എൻഡ് നിർമ്മിക്കാനാവുകയും ചെയ്യുക എന്നതായിരുന്നു ഗിറ്റിന്റെ ആദ്യകാല ലക്ഷ്യം. എസ്റ്റിഗിറ്റും കോഗിറ്റോയുമെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ട ഫ്രണ്ട് എൻഡുകളാണ്. പിന്നീട് അടിസ്ഥാന ഗിറ്റ് സോഫ്റ്റ്‌വെയർ സമ്പൂർണ്ണമാവുകയും എല്ലാ രീതിയിലും ഉപയോഗസജ്ജമാവുകയും ചെയ്തു.

പ്രഭവരേഖാ ഹോസ്റ്റിംഗ് തിരുത്തുക

ഗിറ്റ് ഉപയോഗിച്ച് ഹോസ്റ്റ് ചെയ്യാവുന്ന പ്രമുഖ വെബ്സൈറ്റുകൾ

അവലംബം തിരുത്തുക

  1. "git/git.git/tree". git.kernel.org. Retrieved 2009-06-15.[പ്രവർത്തിക്കാത്ത കണ്ണി]
  2. Linus Torvalds (2005-04-07). "Re: Kernel SCM saga." linux-kernel mailing list. "So I'm writing some scripts to try to track things a whole lot faster."
  3. Bright, Peter (22 March 2012). "Microsoft brings git support to its CodePlex hosting service". Ars Technica. Retrieved 23 March 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Source Control Management With Git എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഗിറ്റ്&oldid=3653439" എന്ന താളിൽനിന്ന് ശേഖരിച്ചത്