ഗാൽവനീകരണം
(ഗാൽവനൈസേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്റ്റീൽ, ഇരുമ്പ് എന്നിവ തുരുമ്പിക്കുന്നതിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയ്ക്കു മുകളിൽ സിങ്ക് ലേപനം ചെയ്യുന്ന പ്രക്രിയയാണ് ഗാൽവനീകരണം (ഇംഗ്ലീഷിൽ Galvanization അഥവാ Galvanisation).[1] ഇതിന് സാധാരണയായി അവലംബിക്കുന്ന രീതിയാണ് താപനിമഞ്ജന ഗാൽവനീകരണം (hot-dip galvanising). ഉരുകിയ സിങ്കിൽ വസ്തുക്കൾ മുക്കിയെടുക്കുന്ന രീതിയാണിത്.
സംരക്ഷണ പ്രവർത്തനം
തിരുത്തുകസ്റ്റീലിനെയും ഇരുമ്പിനെയും ഗാൽവനീകരണം മുഖേനെ സംരക്ഷിക്കുന്നത് പ്രധാനമായും താഴെപ്പറയും വിധങ്ങളിലാണ്:
- സിങ്ക് ലേപം, ഇരുമ്പിലോ സ്റ്റീലിലോ ലോഹനാശകവസ്തുക്കൾ എത്തപ്പെടാതെ പുറമേ തടയുന്നു.
- സിങ്ക് സ്വയം ലോഹനാശനത്തിന് വിധേയമായിക്കൊണ്ട് ഇരുമ്പിനെ സംരക്ഷിക്കുന്നു. കൂടുതൽ ഫലത്തിന് വ്യാവസായിക ആവശ്യങ്ങൾക്ക് സിങ്കിനു പുറത്ത് ക്രോമേറ്റുകൾ കൂടി പൂശുന്നു.
- കാലക്രമേണ ഉള്ളിലുളള ലോഹം പുറമേ കാണപ്പെട്ടുതുടങ്ങിയാലും വിദ്യത് യോജനത്തിനാവശ്യമായ സിങ്ക് അതിലുള്ളടത്തോളം സമയം സംരക്ഷണം തുടരും. മുഴുവൻ സിങ്കും നശിച്ചശേഷം മാത്രമേ പ്രധാന ലോഹം നശിച്ചു തുടങ്ങുകയുളളു
ചരിത്രവും പദോൽപ്പത്തിയും
തിരുത്തുക17 ആം നൂറ്റാണ്ടിൽ റോയൽ ആർമറീസ് പ്രദർശനാലയ ശേഖരത്തിൽ നിന്നും (Royal Armouries Museum collection) യൂറോപ്യൻമാരാണ് ഗാൽവനീകൃത ഇരുമ്പിന്റെ ആദ്യകാല മാതൃക കണ്ടെത്തിയത്.
ഇറ്റാലിയൻ ശാസ്ത്രജ്ഞനായ Luigi Galvani യുടെ പേരിൽനിന്നാണ് Galvanisation എന്ന പദത്തിന്റെ ഉൽഭവം.
അവലംബം
തിരുത്തുക- ↑ "Galvanize". Cambridge English Dictionary. Retrieved 10 November 2019.