2007 ലെ പാൻ അമേരിക്കൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ കാനഡ ദേശീയതല ഹോക്കി ടീമിന്റെ അംഗം ആണ് സുഖ്വിന്ദർ ("ഗബ്ബാർ") സിംഗ് (ജനനം: 1978 നവംബർ 15, ബാറ്റാല, ഇന്ത്യ).[1] കാനഡയിലെ വാൻകൂവറിൽ യുണൈറ്റഡ് ബ്രദേഴ്സ് ഫീൽഡ് ഹോക്കി ക്ലബിനുള്ള പ്രീമിയർ ലീഗിൽ കളിക്കുന്നു. ചെറുപ്പത്തിൽ തന്നെ ഗബ്ബാർ ഹോക്കി കളിക്കാൻ തുടങ്ങുകയും. കൗമാരകാലഘട്ടത്തിൽ ഇന്ത്യയിൽ നല്ല അംഗീകാരം ഉള്ള ടീമായ പഞ്ചാബി പൊലീസിനു വേണ്ടി അദ്ദേഹം കളിച്ചു. അദ്ദേഹത്തിന്റെ സമീപകാല മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ ടൂർ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യക്കെതിരായ ഏഴു ടെസ്റ്റ് പരമ്പരകളാണ്. അവതാർ സിംഗ് ഗുമൻ, ഭൂപീന്ദർ സിംഗ് രൺധാവ എന്നിവരുടെ കീഴിൽ ഹോക്കി അഭ്യസിച്ച ഗബ്ബാർ 1994 ൽ ഏഷ്യൻ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

Gabbar Singh
വ്യക്തിവിവരങ്ങൾ
ജനനംNovember 15, 1978
India
Sport

ഔദ്യോഗിക ജീവിതം തിരുത്തുക

2007 ൽ കനേഡിയൻ ദേശീയ ഹോക്കി ടീമിലേക്ക് അരങ്ങേറ്റം നടത്തി. തുടർന്ന് ഇദ്ദേഹം 2010- ൽ ഡൽഹിയിൽ വച്ചു നടന്ന ലോകകപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയുണ്ടായി.[2] കാനഡയിലെ വാൻകൂവറിൽ യുണൈറ്റഡ് ബ്രദേഴ്സ് ഫീൽഡ് ഹോക്കി ക്ലബിനുള്ള പ്രീമിയർ ലീഗിൽ കളിക്കുന്നു.[3]

അവലംബം തിരുത്തുക

  1. https://www.olympic.org/sukhwinder-singh
  2. http://archive.indianexpress.com/news/playing-at-home-is-dream-come-true-for-gabbar/890341/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-17. Retrieved 2018-10-14.