മനുഷ്യന്റെയും മൃഗങ്ങളുടെയും ഷട്പദങ്ങളൂടെപോലും കുടലിനകത്ത് ഉള്ള വിവിധ ജീവാണുക്കളുടെ ഒരു വ്യൂഹത്തെ ആണ് സാധാരണഗട്ട് ഫ്ലോറ (കുടൽ ജീവികൾ, or ദഹനജീവവ്യവസ്ഥ)പേരുകൊണ്ട് വിവക്ഷിക്കാറുള്ളത്.[1] ഇതിന്റെ ഘടന ജീവികൾക്കനുസരിച്ചും ഭക്ഷണക്രമത്തിനനുസരിച്ചും വെത്യസ്തമായിരിക്കും. ഇത് തന്നെ സ്വാഭാവികമായി ഉണ്ടാകാൻ വിഷമമായതിനാൽ പല ജീവികളിലും കുഞ്ഞുങ്ങൾ അമ്മയുടെ മലം തിന്നാറുണ്ട് മനുഷ്യരിൽ ഈ സമൂഹത്തിൽ ആണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എറ്റവും കൂടുതൽ ഇനം ബാക്റ്റീരിയകളൂം മറ്റ് ജീവാണുക്കളും ഉള്ളത്. [2] മനുഷ്യനിൽ ജനിച്ച് ഒന്നു രണ്ട വർഷങ്ങൾക്കുള്ളിൽ ഈ വ്യവസ്ഥ രൂപപ്പെടുന്നു. ഇത് കുടലിലേക്ക് വളരുകയും രോഗപ്രതിരോഗത്തിനുവരെ സഹായകമാകുന്ന ഒരു വ്യൂഹമായി വികസിക്കുകയും ചെയ്യുന്നു .[3][4]

  1. Saxena, R.; Sharma, V.K (2016). "A Metagenomic Insight Into the Human Microbiome: Its Implications in Health and Disease". In D. Kumar; S. Antonarakis (eds.). Medical and Health Genomics. Elsevier Science. p. 117. doi:10.1016/B978-0-12-420196-5.00009-5. ISBN 978-0-12-799922-7.
  2. Quigley EM (2013). "Gut bacteria in health and disease". Gastroenterol Hepatol (N Y). 9: 560–9. PMC 3983973. PMID 24729765.
  3. Sommer F, Bäckhed F (2013). "The gut microbiota—masters of host development and physiology". Nat Rev Microbiol. 11 (4): 227–38. doi:10.1038/nrmicro2974. PMID 23435359.
  4. Faderl M (Apr 2015). "Keeping bugs in check: The mucus layer as a critical component in maintaining intestinal homeostasis". IUBMB Life. 67 (4): 275–85. doi:10.1002/iub.1374. PMID 25914114. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)
Escherichia coli, one of the many species of bacteria present in the human gut
"https://ml.wikipedia.org/w/index.php?title=ഗട്ട്_ഫ്ലോറ&oldid=4077642" എന്ന താളിൽനിന്ന് ശേഖരിച്ചത്