ഇസ്ലാമിക പണ്ഡിതനായ അലി ഇബ്ൻ അബ്ദിൽ-മാലിക് അൽ-ഹിന്ദി ( 1472 CE - 1567 CE) ശേഖരിച്ച ഹദീസ് ശേഖരമാണ് കൻസുൽ ഉമ്മാൽ ഫീ സുനനുൽ അഖ്‌വാൽ വൽ അഫ്ആൽ (അറബി: كنز العمال في سنن الأقوال والأفعال). കൻസുൽ ഉമ്മാൽ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. സൽപ്രവർത്തനങ്ങളുടെ നിധി എന്നാണ് വാക്കർത്ഥം.

കൻസുൽ ഉമ്മാൽ
കർത്താവ്അലി ഇബ്ൻ അബ്ദുൽമാലിക് അൽ ഹിന്ദി
യഥാർത്ഥ പേര്كنز العمال في سنن الأقوال والأفعال
സാഹിത്യവിഭാഗംഹദീഥ് സമാഹാരം

ശേഖരം തിരുത്തുക

ജലാലുദ്ദീൻ അൽ-സുയൂത്തിയുടെ കൃതിയായ ജാമിഅ് അൽ കബീറിന്റെ ഒരു ക്രമീകരണമാണ് കൻസുൽ ഉമ്മാൽ[1]. ഇതിൽ ഏകദേശം 46,000 ഹദീസുകൾ അടങ്ങിയിരിക്കുന്നു.[2]

ഹദീഥുകളുടെ വിശ്വാസ്യത അനുസരിച്ചുള്ള ക്രമീകരണമാണ് കൻസുൽ ഉമ്മാലിൽ സ്വീകരിച്ചിരിക്കുന്നത്[1]. നിവേദകശൃംഖല പൂർണ്ണമായും ഉദ്ധരിക്കപ്പെടാത്ത രീതിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൗദൂഅ് ആയ ഹദീഥുകളും ഇതിലുള്ളതായി കാണാം[2][3].

ജാമിഅ നിസാമിയ്യയിലെ പണ്ഡിതർ എഡിറ്റ് ചെയ്ത പതിപ്പ് ഡെക്കാനിലെ ദാഇറ അൽ മആരിഫ് ആണ് ആദ്യമായി കൻസുൽ ഉമ്മാൽ പ്രസിദ്ധീകരിക്കുന്നത്. ലെബനാനിലെ ദാറുൽ കുത്ബ് അൽ ഇൽമിയ്യ 1998-ൽ പ്രസിദ്ധീകരിച്ച പതിപ്പ് എഡിറ്റ് ചെയ്തത് മഹ്‌മൂദ് ഉമർ അൽ ദുമൈതിയാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 Meah, Jameah (27 July 2017). "Are Hadiths in Kanz al Ummal Authentic?". SeekersGuidance. Retrieved 20 November 2019.
  2. 2.0 2.1 "Kanz ul Amal - AUSTRALIAN ISLAMIC LIBRARY". Australian Islamic Library. Retrieved 20 November 2019.
  3. Abasoomar, Muhammad; Abasoomar, Haroon (19 March 2015). "A lengthy discussion between Rasulullah (sallallahu'alayhi wasallam) and a Bedouin". Hadith Answers. Retrieved 11 June 2020.
"https://ml.wikipedia.org/w/index.php?title=കൻസുൽ_ഉമ്മാൽ&oldid=3773279" എന്ന താളിൽനിന്ന് ശേഖരിച്ചത്