ക്ലിഫ്‌ഫോർഡ് മാൻഷർട്ട് ഒരു അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞൻ ആണ്. ഇദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തതിന് ശേഷം രണ്ടു മേഖലകളിൽ ഡോക്ടറേറ്റ് നേടുകയുകയും ചെയ്തു. 1925ൽ മുംബെയിൽ വന്നു നഗ്‌പട നെയ്‌ബർഹുഡ് (1944 ‍ൽ ഈ സ്ഥാപനം Tata Institute of Social Sciences (TISS) ആയി) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആയി 1941 വരെ സേവനം അനുഷ്ഠിച്ചു[1]. ഈ കാലയളവിൽ ഇദ്ദേഹം ഇന്ത്യയിൽ ആദ്യമായി സാമൂഹിക പ്രവർത്തനം ശാസ്ത്രിയമായി ചെയ്യുന്നതിന് പഠനകേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തു. പിന്നിട് ഇദ്ദേഹം 1963 വരെ ഇന്ത്യയുടേയും പാകിസ്താനിന്റെയും അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥാനായി പ്രവർത്തിച്ചു.[2][3] ഇന്ത്യയെ സംബന്ധിച്ചു പത്തോളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.[4]

ക്ലിഫ്‌ഫോർഡ് മാൻഷാർട്ട്
Clifford Manshardt
ജനനം(1897-03-06)6 മാർച്ച് 1897
ആൽബനി, ഒറിഗോൺ
മരണം10 ഫെബ്രുവരി 1989(1989-02-10) (പ്രായം 91)
തൊഴിൽഅമേരിക്കൻ സാമൂഹികശാസ്ത്ര വിദഗ്ദ്ധൻ
താത്പര്യ മേഖലകൾസാമൂഹികശാസ്ത്രം, ദൈവശാസ്ത്രം

അവലംബം തിരുത്തുക