കോശത്തിനുള്ളിലെ മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന ധാന്യകങ്ങളിൽ നിന്നും കൊഴുപ്പിൽ നിന്നും മാംസ്യത്തിൽ നിന്നും രൂപപ്പെടുന്ന അസറ്റേറ്റ് തന്മാത്രയുടെ ഓക്സീകരണത്തിലൂടെ ഊർജ്ജവും കാർബൺഡൈഓക്സൈഡും ഉത്പാദിപ്പിക്കുന്ന പ്രവർത്തനത്തനമാണ് ക്രെബ്സ് പരിവൃത്തി. സിട്രിക്ക് ആസിഡ് ചക്രം (CAC) അഥവാ ട്രൈ കാർബോക്സിലിക്കാസിഡ് ചക്രം (TCA Cycle), Szent-Györgyi–Krebs cycle എന്നീപേരുകളിലും ഈ രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നു. 1937 ൽ ഹാൻസ് അഡോൾഫ് ക്രെബ്സ് എന്ന ശാസ്ത്രജ്ഞനാണ് ഈ ചാക്രികപ്രവർത്തനം കണ്ടെത്തിയത്. പരിവൃത്തിയിൽ ആദ്യമായി ഉപയോഗിക്കപ്പെടുകയും ഒടുവിൽ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന തൻമാത്രയായ സിട്രിക് ആസിഡിന്റെ പേരാണ് സിട്രിക്ക് ആസിഡ് ചക്രം എന്ന് ഇതറിയപ്പെടാനിടയാക്കിയത്. യൂക്കാരിയോട്ടിക് കോശങ്ങളിൽ മൈറ്റോകോൺഡ്രിയയിലാണിത് നടക്കുന്നത്. ബാക്ടീരിയ പോലുള്ള ജീവികളിൽ മൈറ്റോകോൺഡ്രിയ ഇല്ലാത്തതിനാൽ കോശദ്രവ്യത്തിനുള്ളിൽ, പ്ലാസ്മാസ്തരത്തിന് കുറുകെ പ്രോട്ടോൺ ഗ്രേഡിയന്റ് സൃഷ്ടിച്ചുകൊണ്ടാണ് ക്രെബ്സ് പരിവൃത്തി നടക്കുന്നത്.

Overview of the citric acid cycle (click to enlarge)

പ്രാധാന്യം തിരുത്തുക

65-70% വരെ എ.ടി.പി (ATP) ഉത്പാദനം ക്രെബ്സ് പരിവൃത്തി വഴിയാണ് നടക്കുന്നത്. FADH2, NADH എന്നീ അസ്ഥിര ഇലക്ട്രോൺ വാഹകരിൽ ഊർജ്ജം ശേഖരിക്കപ്പെടുകയും പിന്നീട് എ.ടി.പിയായി രൂപപ്പെടുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ക്രെബ്സ്_പരിവൃത്തി&oldid=1713428" എന്ന താളിൽനിന്ന് ശേഖരിച്ചത്