കോൺസ്റ്റൻസ് ഫ്രോസ്റ്റ്

ഡോക്ടർ, ബാക്ടീരിയോളജിസ്റ്റ്, പാത്തോളജിസ്റ്റ്

ന്യൂസിലാന്റ് മെഡിക്കൽ ഡോക്ടർ, ബാക്ടീരിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കോൺസ്റ്റൻസ് ഹെലൻ ഫ്രോസ്റ്റ് ( c. 1863 - 29 ജനുവരി 1920). 1863 ൽ ഇംഗ്ലണ്ടിലെ ലണ്ടനിലാണ് ജനനം. [1] ഏകദേശം 17 വയസ്സുള്ളപ്പോൾ ഫ്രോസ്റ്റിന്റെ കുടുംബം ന്യൂസിലൻഡിലേക്ക് മാറി, ഒനെഹംഗയിൽ താമസമാക്കി.

കരിയർ തിരുത്തുക

ഫ്രോസ്റ്റ് 1900-ൽ ഒറ്റാഗോ മെഡിക്കൽ സ്കൂളിൽ നിന്ന് എം.ബി, സി.ബി.യിൽ ബിരുദം നേടി. [1] തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് താമസംമാറുകയും അഡ്‌ലെയ്ഡ് ആശുപത്രിയിൽ താൽക്കാലിക റെസിഡൻസി സ്ഥാനം നേടുകയും ചെയ്തു.

1902-ൽ ഫ്രോസ്റ്റിനെ 18 മാസത്തേക്ക് ലബോറട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് ബാക്ടീരിയോളജിസ്റ്റായി നിയമിച്ചു. [1] എന്നിരുന്നാലും, 1903-ൽ ഫ്രോസ്റ്റ് ന്യൂസിലൻഡിലേക്ക് മടങ്ങി ഒരു ഡോക്ടറായി സ്വന്തം പരിശീലനം ആരംഭിച്ചു. [2] ഓക്ക്ലാൻഡ് ഹോസ്പിറ്റലിൽ ഓണററി ബാക്ടീരിയോളജിസ്റ്റും പാത്തോളജിസ്റ്റുമായി . ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് ഫ്രോസ്റ്റ്.

17 വർഷത്തോളം ഓക്ക്ലാൻഡ് ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഭാഗമായി തുടർന്ന ഫ്രോസ്റ്റ് 1913 വരെ അവിടത്തെ ഏക വനിതാ ഡോക്ടറായിരുന്നു. [1] ജോലിഭാരം വർദ്ധിച്ചതിന്റെയും സ്ഥാനങ്ങളിൽ വന്ന മാറ്റങ്ങളുടെയും ഫലമായി 1913 ൽ അവർക്ക് ഒരു ചെറിയ ഓണറേറിയം ലഭിച്ചു. ഒടുവിൽ 1918-ൽ ഫ്രോസ്റ്റിന്റെ സ്ഥാനം മുഴുവൻ സമയമായിത്തീർന്നു, അവർക്ക് പ്രതിവർഷം 500 ഡോളർ പ്രതിഫലം ലഭിച്ചു.

മരണം തിരുത്തുക

അവിവാഹിതയായിരുന്ന ഫ്രോസ്റ്റ് 1920 ൽ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചു. [2] [3]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 1.2 1.3 Anderson, Kathleen. "Frost, Constance Helen". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 27 September 2019.
  2. 2.0 2.1 "The 'hidden figures' of New Zealand science". Nine to Noon. RNZ. 8 March 2017. Retrieved 6 August 2017.
  3. "Dr Constance Frost". New Zealand Medical Journal. 19: 28. 1920.