കോവിലൂർ

ഇടുക്കി ജില്ലയിലെ ഗ്രാമം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കോവിലൂർ. വട്ടവട ഗ്രാമപഞ്ചായത്താസ്ഥാനം സ്ഥിതിചെയ്യുന്നത് കോവിലൂരിലാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.[1] സംസ്ഥാനത്തെ പച്ചക്കറിഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണ് കോവിലൂർ. ഇവിടെ വിളയുന്ന പച്ചക്കറികൾ  കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചന്തകളിൽ  എത്തപ്പെടുന്നു. പ്രധാനമായും കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, ബട്ടർബീൻസ്, വെളുത്തുള്ളി, കാബേജ്, അമരപ്പയർ എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്നത്.[2]  സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ  കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ്‌ വിളയുന്ന ഏകസ്ഥലം വട്ടവടയാണ്.

കോവിലൂർ
ഗ്രാമം
കോവിലൂർ ഗ്രാമം
കോവിലൂർ ഗ്രാമം
കോവിലൂർ is located in Kerala
കോവിലൂർ
കോവിലൂർ
കേരളത്തിലെ സ്ഥാനം
കോവിലൂർ is located in India
കോവിലൂർ
കോവിലൂർ
കോവിലൂർ (India)
Coordinates: 10°11′00″N 77°15′25″E / 10.18333°N 77.25694°E / 10.18333; 77.25694
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ദേവികുളം
പഞ്ചായത്ത്വട്ടവട
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
 • പ്രാദേശികംമലയാളം, തമിഴ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685615

അവലംബം തിരുത്തുക

  1. "കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം". 2019-05-08. Retrieved 2023-07-13.
  2. "സഞ്ചാരികളുടെ ലിസ്റ്റിലില്ലാത്ത മൂന്നാറിലെ കോവിലൂർ". Retrieved 2023-07-13.
"https://ml.wikipedia.org/w/index.php?title=കോവിലൂർ&oldid=3944246" എന്ന താളിൽനിന്ന് ശേഖരിച്ചത്