കോന്നിയൂർ മീനാക്ഷിയമ്മ
20-ആം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ കേരളത്തിലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് വ്യാപരിച്ചിരുന്ന വിദ്യാഭ്യാസപ്രവർത്തകയും എഴുത്തുകാരിയും ആയിരുന്നു കോന്നിയൂർ മീനാക്ഷിയമ്മ-(ജ: 1901 മാർച്ച് 3-മ:ആഗസ്റ്റ് 28 1980). വേലുപ്പിള്ളയും മാതാവ് കുട്ടിയമ്മയും ആണ് മാതാപിതാക്കൾ.[1]
വിദ്യാഭ്യാസം തിരുത്തുക
സ്കൂൾ വിദ്യാഭ്യാസം കോന്നി,ചെങ്ങന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാക്കുകയും ഉപരിപഠനം തിരുവനന്തപുരത്ത് പൂർത്തിയാക്കുകയും ചെയ്തു. സാഹിത്യരംഗത്ത് ചില നൂനതരീതികൾ അക്കാലത്ത് മീനാക്ഷിയമ്മ പരീക്ഷിച്ചു. കത്തുകളിൽക്കൂടി കഥപറയുന്ന നീണ്ടനിഴൽ എന്ന കൃതി അവർ രചിച്ചു.
മറ്റു രചനകൾ തിരുത്തുക
- പുഷ്പകം
- ആത്മബലി
- വീരയോദ്ധാവ്
അവലംബം തിരുത്തുക
- ↑ മഹിളകൾ മലയാള സാഹിത്യത്തിൽ-SPCS. 2012 പു.44,45