കൊച്ചു കൊച്ചു സന്തോഷങ്ങൾ

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. ജയറാമിന്റെ മകനായ കാളിദാസൻ ആദ്യമായി അഭിനയിച്ച ചിത്രമാണ്‌ ഇത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സി.വി. ബാലകൃഷ്ണൻ ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപി.വി. ഗംഗാധരൻ
സുകു നായർ
കഥസി.വി. ബാലകൃഷ്ണൻ
തിരക്കഥ
  • സത്യൻ അന്തിക്കാട്
  • സംഭാഷണം:
  • സി.വി. ബാലകൃഷ്ണൻ
അഭിനേതാക്കൾജയറാം
കാളിദാസൻ,
ലാലു അലക്സ്
ലക്ഷ്മി ഗോപാലസ്വാമി
ഭാനുപ്രിയ
സംഗീതംഇളയരാജ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്.

ഗാനങ്ങൾ
  1. ടൈറ്റിൽ സോങ്ങ്
  2. സുമശായക – കല്ലറ ഗോപൻ, ഗീതാദേവി
  3. ചെല്ലക്കാറ്റേ – കെ.ജെ. യേശുദാസ്
  4. ശിവകരഡമരുകലയമായ് നാദം – കെ.എസ്. ചിത്ര, ഗായത്രി അശോകൻ
  5. കോടാമഞ്ഞിൻ താഴ്വരയിൽ – കെ.എസ്. ചിത്ര
  6. പാലപ്പൂമഴ – ഭവതരണി
  7. ഘനശ്യാമ – ഗായത്രി അശോകൻ
  8. കോടമഞ്ഞിൻ തഴ്വരയിൽ – കെ.ജെ. യേശുദാസ്
  9. കോടമഞ്ഞിൻ താഴ്വരയിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക