കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
കെ. രാധാകൃഷ്ണൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. രാധാകൃഷ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കെ. രാധാകൃഷ്ണൻ (വിവക്ഷകൾ)

കെ. രാധാകൃഷ്ണൻ (ജനനം: 1964 മേയ് 24) കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗമാണ്. പതിനഞ്ചാം കേരളനിയമസഭയിലെ ദേവസ്വം,  പിന്നോക്ക ക്ഷേമം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രിയാണ്. [1] തൃശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിൽ നിന്ന് പതിനഞ്ചാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2]

കെ. രാധാകൃഷ്ണൻ
കെ. രാധാകൃഷ്ണൻ
ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി
മണ്ഡലംചേലക്കര നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1964-05-24)മേയ് 24, 1964
തൃശ്ശൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ എം
വസതിതൃശ്ശൂർ
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

1964 മാർച്ച് 24-ന് ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് ജനിച്ചു[3]. പരേതനായ എം.സി. കൊച്ചുണ്ണിയും ചിന്നമ്മയുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര എ.യു.പി. സ്കൂളിലാണ് പ്രാധമിക വിദ്യാഭ്യാസം നടത്തിയത്. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലാണ് ഇദ്ദേഹം ഹൈസ്കൂൾ പഠനം നടത്തിയത്. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വർമ്മ കോളേജിലും തുടർ പഠനം നടത്തി. വിദ്യാർത്ഥി ജീവിതത്തിനിടെത്തന്നെ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു.

രാഷ്ട്രീയത്തിൽ തിരുത്തുക

ഇദ്ദേഹം എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. കേരള വർമ കോളേജിൽ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം എസ്.എഫ്.ഐയിൽ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥ ശാലാ സംഘം, സമ്പൂർണ സാക്ഷരതാ യജ്ഞം എന്നിവയിൽ പങ്കാളിയായിട്ടുണ്ട്. 1991-ൽ ഇദ്ദേഹം വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ടു.1996-ൽ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തിൽനിന്നും നിയമ സഭാ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ൽ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ൽ തിരഞ്ഞെടുക്കപ്പെടുകയും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറാവുകയും ചെയ്തു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുാണ്.

2021 ൽ അഞ്ചാം തവണ ചേലക്കരയിൽ നിന്ന് 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. സി.എസ്. ശ്രീകുമാറായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. [4] രണ്ടാം പിണറായി സർക്കാരിൽ കേരള ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാണ്.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് സി.എസ്. ശ്രീകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.ബി. ശശികുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് പി.സി. മണികണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് ടി.എ. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം തിരുത്തുക

  1. "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കേരള ലെജിസ്ലേച്ചർ - സ്പീക്കർ". ലെജിസ്ലേറ്റീവ് ബോഡീസ്. Retrieved 2012-03-12.
  3. http://niyamasabha.org/codes/members/radhakrishnank.pdf
  4. "GENERAL ELECTION TO VIDHAN SABHA TRENDS & RESULT MAY-2021". Election Commission. 2 May 2021. Retrieved 22 May 2021.
  5. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.