കെ.ടി. രവിവർമ്മ
ഒരു മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണിവർമ്മ എന്ന കെ.ടി. രവിവർമ്മ(മരണം: 01 മാർച്ച് 2022). വിവർത്തനത്തിനും വൈജ്ഞാ നിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കെ.ടി. രവിവർമ്മ | |
---|---|
ജനനം | 1937 തൃപ്പൂണിത്തുറ |
മരണം | 1/03/2022 mumbai |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, വിവർത്തകൻ, ചരിത്രകാരൻ |
അറിയപ്പെടുന്നത് | ശാസ്ത്ര വിജ്ഞാനീയം, ചരിത്ര വിജ്ഞാനീയം |
ജീവിതപങ്കാളി(കൾ) | ഉഷ |
കുട്ടികൾ | ഉദയൻ |
ജീവിതരേഖ തിരുത്തുക
1937 ൽ തൃപ്പൂണിത്തുറയിൽ രാജകുടുംബത്തിൽ ജനിച്ചു. മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബയ് എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായായി വിരമിച്ചു.
രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വിവർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാഡമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറിന്റെ 'ജ്ഞാനേശ്വരി' തർജ്ജമ ചെയ്തിട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതികളുടെ വിവർത്തനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.
പുരസ്കാരങ്ങൾ തിരുത്തുക
1999ൽ മരുമക്കത്തായം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വിവർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡു ലഭിച്ചു.
കൃതികൾ തിരുത്തുക
പുരസ്കാരങ്ങൾ തിരുത്തുക
- വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999ൽ രാജാ രവിവർമ്മ എന്ന കൃതിയ്ക്ക്)[4]
അവലംബം തിരുത്തുക
- ↑ http://www.pusthakakada.com/2264_[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-22. Retrieved 2017-04-07.
- ↑ http://malayalambookstore.com/book/thripunithura-vijnjanam/8368/
- ↑ http://www.keralasahityaakademi.org/ml_aw9.htm