കുരങ്ങണി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

തമിഴ്‌നാട്ടിൽപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരു ഹിൽസ്റ്റേഷനാണ് കുരങ്ങണി[1]. തെങ്ങ്, മാവ്, തേയില, കാപ്പി എന്നീ വിളകളാൽ സമ്പന്നമായ പ്രദേശമാണ് ഇത്. 2018 മാർച്ച് 11ന് കുരങ്ങിണിയിലുണ്ടായ കാട്ടുതീയിൽപ്പെട്ട് ട്രെക്കിംഗ് സംഘത്തിൽപ്പെട്ട 26 പേർക്ക് ജീവൻ നഷ്ടമായി.ഇതിൽ 17 പേരും സ്ത്രീകളായിരുന്നു. <[https://www.thehindu.com/news/cities/Madurai/fire/article34045443.ece#:~:text=Though%20the%20Forest,in%20various%20hospitals.>.

കുരങ്ങണി മലനിര

ഭൂമിശാസ്ത്രം തിരുത്തുക

കുരങ്ങണി മലനിരകൾക്കും കൊളുക്കുമലകൾക്കും ഇടയിലാണ് കുരങ്ങണി ഗ്രാമം. തണുത്ത, മേഘാവൃതമായ കാലാവസ്ഥ. ശക്തിയായ കാറ്റു വീശുന്ന മേഖല. പലതരം വന്യമൃഗങ്ങളുടേയും സവിശേഷ സസ്യജനുസ്സുകളുടേയും ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം. നിരവധി അരുവികൾ ഇവിടെയുണ്ട്. ഇവയെല്ലാം ചേർന്നൊഴുകി കോട്ടക്കുടി നദിയാവുന്നു. ഇത് [[വൈഗ നദി|വൈഗ നദിയിൽ] ചെന്നു ചേരുന്നു.

ആകർഷണം തിരുത്തുക

 
കൊളുക്കുമല

മല കയറ്റത്തിനും പ്രകൃതിനിരീക്ഷണയാത്രയ്ക്കും അനുയോജ്യമാണ് കുരങ്ങിണി. കേരളത്തിൽപ്പെടുന്ന മൂന്നാർ വഴിയും കുരങ്ങണിയിലെ ട്രെക്കിംഗ് പാതയിലെത്താവുന്നതാണ്[2]. എണ്ണായിരം അടി ഉയരത്തിൽ കൊളുക്കുമലയിലെ തേയിലത്തോട്ടങ്ങൾ സഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്നു. ആഗസ്ത് മുതൽ ഡിസംബർ വരെയാണ് സഞ്ചാരത്തിന് അനുയോജ്യം. സാമബലരു വെള്ളച്ചാട്ടത്തിൽ നിന്ന് ആരംഭിക്കുന്ന കോട്ടക്കുടി നദിയാണ് പ്രധാന ജലസ്രോതസ്സ്.

ജനസംഖ്യ തിരുത്തുക

കുരങ്ങണി ഗ്രാമത്തിലെ ജനസംഖ്യ ഇരുന്നൂറോളം മാത്രമാണ്. അമ്പതോളം വീടുകളും ഇവിടെയുണ്ട്.

യാത്രാമാർഗ്ഗം തിരുത്തുക

നൂറു കിലോമീറ്റർ അകലെയുള്ള മധുരയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ബോഡി നായ്ക്കന്നൂർ വഴി ട്രെയിനിൽ എത്തിച്ചേരാം. ഇവിടെ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ കുരങ്ങണിയിലെത്താം.

അവലംബം തിരുത്തുക

  1. ]|Kurangani Hills
  2. [1] Archived 2018-03-23 at the Wayback Machine.|Top Station Trekking – Stunning Trekking Experience
"https://ml.wikipedia.org/w/index.php?title=കുരങ്ങണി&oldid=4075409" എന്ന താളിൽനിന്ന് ശേഖരിച്ചത്