കുമാർ ഗന്ധർവ്വ

(കുമാർഗന്ധർവ്വ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ് ശിവപുത്ര സിദ്ദരാമയ്യ കോംകളി (1924 - 1992 ) എന്ന പേരിലും അറിയപ്പെടുന്ന കുമാർ ഗന്ധർവ്വ.

കുമാർ ഗന്ധർവ്വ
Kumar Gandharva
2014 ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ
2014 ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഇറക്കിയ സ്റ്റാമ്പിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംShivaputra Siddaramayya Komkalimath
ശിവപുത്ര സിദ്ദരാമയ്യ കോംകളി
ജനനം(1924-04-08)8 ഏപ്രിൽ 1924
സുലെഭാവി, ബെൽഗോം ജില്ല, കർണ്ണാടക, ഇന്ത്യ
മരണം12 ജനുവരി 1992(1992-01-12) (പ്രായം 67)
ദേവാസ്, ഇന്ത്യ
വിഭാഗങ്ങൾഇന്ത്യൻ ശാസ്ത്രീയസംഗീതം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1934–1992

ആദ്യ വർഷങ്ങൾ തിരുത്തുക

ധാർവാഡിനടുത്തുള്ള സുലൈഭാവിയിൽ ജനിച്ച കുമാർ ഗന്ധർവ്വ ചെറുപ്പത്തിലേ സംഗീത പ്രതിഭയായി അറിയപ്പെട്ടിരുന്നു. കുമാർ ഗന്ധർവ്വ എന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ച സംഗീത ബിരുദങ്ങളിലൊന്നാണ്.[1] പ്രശസ്ത സംഗീത അദ്ധ്യാപകനായിരുന്ന ബി. ആർ. ദിയോധാറിന്റെ കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിലേ ക്ഷയരോഗബാധിതനായ അദ്ദേഹം നിരന്തര സാധനയാലും പത്നി ഭാനുമതിയുടെ ശുശ്രൂഷയാലും ഭാരതത്തിലെ മുൻനിര ഹിന്ദുസ്ഥാനി ഗായകരിലൊരാളായി മാറി.[2] 1990 -ൽ പത്മവിഭൂഷൺ ലഭിച്ചു. മകൻ മുകുൾ ശിവപുത്ര പ്രസിദ്ധ ഗായകനാണ്.

അവലംബം തിരുത്തുക

  1. http://www.culturalindia.net/indian-music/classical-singers/kumar-gandharva.html
  2. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

An Appreciation of Kumar Gandharva

"https://ml.wikipedia.org/w/index.php?title=കുമാർ_ഗന്ധർവ്വ&oldid=3554376" എന്ന താളിൽനിന്ന് ശേഖരിച്ചത്