കോഴിക്കോട് രാജ്യത്തെ അകലാപ്പുഴ തീരത്ത് കുഞ്ഞാലി ഒന്നാമൻ പണിതീർത്ത വ്യാപാര സമുച്ചയവും നാവിക കേന്ദ്രവുമായിരുന്നു അകലാപ്പുഴ കുഞ്ഞാലി കോട്ട. തുടരെയുണ്ടാകുന്ന പോർച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാനായി മരക്കാർ പടയുടെ ആസ്ഥാനമായിരുന്നു പൊന്നാനിയിൽ നിന്നും കോഴിക്കോട്ടേക്ക് കുഞ്ഞാലി ഒന്നാമനും 1524 ന് ശേഷം സംഘവും ആവാസം മാറ്റിയതിനെ തുടർന്നാണ് [1]ഈ കേന്ദ്രം കെട്ടിപ്പടുക്കുന്നത്. കോട്ടയുടെ ഘടനയെ പറ്റിയോ രൂപഭാവ ഭേദങ്ങളെ കുറിച്ചോ ഉള്ള കൃത്യമായ വിവരണം ലഭ്യമല്ലെങ്കിലും കോട്ടയോട് ചേർന്ന് ഒരാവസ പട്ടണം രൂപീകരിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല. 1574 ഇൽ കുഞ്ഞാലി മൂന്നാമൻ വടക്കേക്കരയിലെ കോട്ട പുഴയോരത്ത് പുതിയ കോട്ട സമുച്ഛയം നിർമ്മിക്കുകയും ആവാസ കേന്ദ്രം മാറ്റുകയും ചെയ്തതോടെ [2] അകലാപ്പുഴ കോട്ട കാലഹരണപ്പെടുകയും വിസ്മൃതിയിൽ ആവുകയും ചെയ്തു

ഇവകാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Dr.K.K N Kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university2000.P.57
  2. Who were the Kunjali Marakkars?MALABAR MAIL, The Hindu daily,MARCH 17, 2020
"https://ml.wikipedia.org/w/index.php?title=കുഞ്ഞാലി_കോട്ട&oldid=3692563" എന്ന താളിൽനിന്ന് ശേഖരിച്ചത്