കുക്നൂർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കർണ്ണാടകത്തിലെ കൊപ്പൽ ജില്ലയിലെ യെൽബർഗ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുനഗരമാണ് കുക്നുർ(കുക്കനൂർ). പ്രാചീനമായ ഇടഗി മഹാദേവക്ഷേത്രത്തിൽനിന്ന് 7കി.മീ. ദൂരമേ ഉള്ളൂ ഇവിടേക്ക്[1] [2] രാഷ്ട്രകുടരുടെയും ചാലൂക്യരുടെയും കാലത്തെ അമ്പലങ്ങളാൽ കുക്നൂർ പ്രസിദ്ധമാണ്. ഇവിടത്തെ നവലിംഗപ്രതിഷ്ഠകളാണ് ഇവയിൽ പ്രധാനം.

കുക്നൂർ
നിർദ്ദേശാങ്കം: (find coordinates)[[Category:കർണ്ണാടക location articles needing coordinates|കുക്നൂർ]]
രാജ്യം  ഇന്ത്യ
സംസ്ഥാനം കർണ്ണാടക
സമയമേഖല IST (UTC+5:30)

ചരിത്രം തിരുത്തുക

 
നവലിംഗക്ഷേത്രം

പ്രാചീന-മദ്ധ്യകാലങ്ങളിൽ കുക്നൂരിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. കുന്തളനഗരം എന്നായിരുന്നു കുക്നൂരിന്റെ പഴയ പേര് എന്ന് കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഘടിക എന്ന പേരിലുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രവും ഇവിടെയുണ്ടായിരുന്നു. പ്രാചീന രാഷ്ട്രകൂടശൈലിയിലുള്ള വാസ്തുവിദ്യയുടെ ശേഷിപ്പുകൾകൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ക്രി.വ. 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ നിർമ്മിച്ച ഈ കെട്ടിടങ്ങൾ അക്കാലത്തെ നിർമ്മാണരീതികളെക്കുറിച്ച് അറിവ് തരുന്നു. എല്ലോറ ഗുഹകളിൽ കാണാവുന്ന പ്രാചീന രാഷ്ട്രകൂടശൈലിയിലാണ് നവലിംഗക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.[3][4]കല്ലേശ്വരക്ഷേത്രവും മല്ലികാർജുനക്ഷേത്രവുമാണ് ഇവിടുത്തെ പഴക്കമുള്ള മറ്റു രണ്ടു ക്ഷേത്രങ്ങൾ. ഇവ ചാലൂക്യരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.

എന്നാൽ നവലിംഗക്ഷേത്രങ്ങൾക്ക് തൊട്ടടുത്ത മഹാമായ ക്ഷേത്രമാണ് വിശ്വാസികൾക്ക് പ്രധാനം.

ശിലാലിഖിതങ്ങൾ‍ തിരുത്തുക

 
നവലിംഗക്ഷേത്രത്തിലെ ശിലാലിഖിതം

9-ആം നൂറ്റാണ്ടിൽ രാഷ്ട്രകൂടർ സ്ഥാപിച്ച രണ്ട് ശിലാലിഖിതങ്ങൾ നവലിംഗക്ഷേത്രത്തിൽ സംരക്ഷിച്ചിരിക്കുന്നു. ഏകദേശം 1005-നും 1186-നും ഇടയ്ക്ക് പഴക്കം വരുന്ന 15-ഓളം ശിലാലിഖിതങ്ങൾ നഗരത്തിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ ചുരുക്കം ചിലവ വിജയനഗരസാമ്രാജ്യ കാലത്തേതാണ്. കന്നഡ ചരിത്രഗവേഷകനും ലേഖാശാസ്ത്രജ്ഞനു(epigraphist)മായിരുന്ന പി.ബി. ദേശായി(1910-1974) ഈ ലിഖിതങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.[5]

അവലംബം തിരുത്തുക

  1. "Kalyani Chalukyan temples". Retrieved 2008-08-18.
  2. "KOPPAL TOURISM". Archived from the original on 2008-11-20. Retrieved 2008-08-18.
  3. "Kamat's Potpourri: Epigraphist P. B. Desai". Retrieved 2008-08-18.
  4. "Kannada Inscriptions-Rashtrakuta Dynasty-UPENN-Kannada Influence". Retrieved 2008-08-18.
  5. "Kamat's Potpourri: Epigraphist P. B. Desai". Retrieved 2008-08-18.

പുറംകണ്ണികൾ തിരുത്തുക

കുക്നൂർ — ഉപഗ്രഹദൃശ്യം

"https://ml.wikipedia.org/w/index.php?title=കുക്നൂർ&oldid=3628494" എന്ന താളിൽനിന്ന് ശേഖരിച്ചത്