ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് , കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ലക്ഷദ്വീപിൽ ഉൾപ്പെടുന്ന പവിഴപ്പുറ്റു ദ്വീപ് കിൽത്താൻ. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. 100% ജനങ്ങളും ഇസ്ലാം മത വിശ്വാസികളായ പട്ടിക വർഗക്കാരാണ്. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ അങ്ങിങ്ങായി ചിതറികിടക്കുന്ന മുപ്പത്തിയാറു ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപുകൾ എന്നറിയപ്പെടുന്നത്. ലക്ഷദ്വീപിൽ ഏറ്റവും വടക്കുപടിഞ്ഞാറായി മംഗലാപുരത്തിനോടടുത്തുകിടക്കുന്ന ഒരു ചെറിയ ദ്വീപാണ് കിൽത്താൻ ദ്വീപ്. മലപ്പുറം ജില്ലയിലെ പൊന്നാനിയെ മലബാറിലെ ചെറിയ മക്ക എന്ന് വിശേഷിപ്പിക്കുന്നത് പോലെ കിൽത്താൻ ദ്വീപിനെ ലക്ഷദ്വീപിലെ 'ചെറിയപൊന്നാനി' എന്ന് വിശേഷിക്കപ്പെടുന്നു. മതവിജ്ഞാനത്തിനായി ഇതര ദ്വീപുകളിൽ നിന്ന് ജനങ്ങൾ ഇവിടെ വരികയും മതവിജ്ഞാനം കരസ്ഥമാക്കുകയും ചെയ്യ്തിരുന്നു എന്നതാണ് ഈ ദ്വീപിനെ ചെറിയപൊന്നാനി എന്നറിയപെടാൻ കാരണം. അതുപോലെ ഇൽമും തഖ്‌വയും സുഹ്ദും തികഞ്ഞ ഒരുപാട് പണ്ഡിതൻമാരും ഈ ദ്വീപിലുണ്ട്. [അവലംബം ആവശ്യമാണ്]

കിൽത്താൻ is located in India
കിൽത്താൻ
കിൽത്താൻ
ഇന്ത്യൻ മഹാസമുദ്രത്തിലെ കിൽതാൻ ദ്വീപിന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു
കിൽത്താൻ
Geography
LocationArabian Sea
Coordinates11°29′N 73°00′E / 11.483°N 73.000°E / 11.483; 73.000
Administration
India
Demographics
Population4184

മഹാനായ ഗുലാം മുഹമ്മദ് നഖ്ഷബന്ദി (കിളുത്തനിലെ തങ്ങൾ, അമേനി പോയോവർ) ഇന്നാട്ടിലെ ഒരു പ്രമുഖനാണ്.[അവലംബം ആവശ്യമാണ്] കൽപേനി ദ്വീപുകാരനും 'അഹ്മദ് നഖ്ശബന്തി' യുടെ സമകാലികനും വലിയുമായ 'അഹ്മദ് സൂഫി' ഈ നാടിനെകുറിച്ച് പറഞ്ഞത് "ഹജ്ജ് കൊള്ളാൻ ആഗ്രഹമുള്ളവർ കിൽത്താൻ ദ്വീപിൽ പോയികൊള്ളട്ടെ!" എന്നായിരുന്നുവത്രേ.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കിൽതാൻ&oldid=3077759" എന്ന താളിൽനിന്ന് ശേഖരിച്ചത്