ജപ്പാനിലെ ക്യോത്തോയുടെ കിഴക്ക് ഭാഗത്തുള്ള ഹിഗാഷിയാമയിൽ സ്ഥിതിചെയ്യുന്ന ഒരു ബൗദ്ധക്ഷേത്രമാണ് കിയോമിസ് ദേറ (清水寺). യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസ്ഥാനമായ "പുരാതന ക്യോത്തോയിലെ ചരിത്രപ്രധാനമായ സ്മാരകങ്ങളിൽ" ഒന്നാണ് ഇത്.[1] തെളിഞ്ഞ വെള്ളം എന്ന് അർത്ഥം വരുന്ന കിയോമിസ് എന്ന പേര് വന്നത് ക്ഷേത്രവളപ്പിലെ ഓതോവ വെള്ളച്ചാട്ടത്തിൽ നിന്നാണ്.

കിയോമിസ് ദേറ
പേരുകൾ
മറ്റു പേരുകൾ:清水寺
സ്ഥാനം
രാജ്യം:ജപ്പാൻ
പ്രദേശം:ക്യോത്തോ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:കാനൊൺ (സഹസ്രഭുജ ആര്യ അവലോകിതേശ്വരൻ)
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ.ഡി. 798 (പുനഃനിർമ്മാണം 1633)

ഹെയ്യാൻ കാലഘട്ടത്തിൽ 798-ൽ സ്ഥാപിക്കപെട്ട ഈ ക്ഷേത്രം പലപ്പോഴായി ഭൂമികുലുക്കത്തിലും തീപിടിത്തതിലും നശിച്ചിരുന്നു. ഇന്നത്തെ നിലയിൽ നിർമ്മിച്ചത് 1633-ൽ തോക്കുഗാവ ഇയെമാത്സുവിന്റെ ശ്രമഫലമായിട്ടാണ്.[2]

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭാരതത്തിൽ അവലോകിതേശ്വരനെന്ന് അറിയപെടുന്ന കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവമായ കാനൊൺ (観音) ബോധിസത്ത്വമാണ്. മൂർത്തി പ്രതിഷ്ഠിച്ച പ്രധാന അറക്ക്(ഹോന്തോ) പുറത്തുള്ള വിശാലമായ വരാന്തയിൽ നിന്ന് ക്യോത്തോ നഗരം വ്യക്തമായി കാണാൻ കഴിയും. ആണിയൊന്നും ഉപയോഗിക്കാതെയാണ് നിർമ്മിച്ചതെന്നത് ഈ വരാന്തയുടെ പ്രത്യേകതയാണ്. ഇവക്കു പുറമേ ദേവ വാതിൽ, പടിഞ്ഞാറെ വാതിൽ, മണി ഗോപുരം, മൂന്നു നിലയുള്ള പഗോഡ എന്നിവയും പ്രസിദ്ധമാണ്.

ചിത്രങ്ങൾ തിരുത്തുക


അവലംബം തിരുത്തുക

  1. "Historic Monuments of Ancient Kyoto (Kyoto, Uji and Otsu Cities)". Retrieved 2012-12-21.
  2. "音羽山清水寺". Archived from the original on 2011-06-13. Retrieved 2012-12-21.
"https://ml.wikipedia.org/w/index.php?title=കിയോമിസ്_ദേറ&oldid=3628394" എന്ന താളിൽനിന്ന് ശേഖരിച്ചത്