ഉത്തരകൊറിയയുടെ സ്ഥാപകനേതാവായ കിം ഇൽ സങ്ങിന്റെ പേരിട്ടിട്ടുള്ള ഒരു സങ്കര ഓർക്കിഡ് വർഗ്ഗമാണ് കിമിൽസങ്ങിയ അഥവാ "ഡെൻഡ്രോഡം കിം ഇൽ സങ്ങ്". കിം ഇൽ സങ്ങിന്റെ മകൻ കിം ജോങ് ഇൽ-ന്റെ പേരിട്ടിട്ടുള്ള 'കിംജോങിലിയ' എന്ന മറ്റൊരു സങ്കര ഓർക്കിഡുമുണ്ട്. ഉത്തരകൊറിയയുടെ ദേശീയപുഷ്പം എന്ന സ്ഥാനം ഈ ഓർക്കിഡുകൾക്കില്ല. 'മഗ്നോലിയ' ആണ് ആ രാജ്യത്തിന്റെ ദേശീയ പുഷ്പം.[1]

കിമിൽസങ്ങിയ
Chosŏn'gŭl김일성화
Hancha金日成花
Revised RomanizationGimilseonghwa
McCune–ReischauerKimilsŏnghwa
കിമിൽസങ്ങിയ

അഞ്ചു ഭൂഖണ്ഡങ്ങളിലും എവിടേയും വിടർന്നുവിലസുന്ന അനശ്വരപുഷ്പമായ 'കിമിൽസങ്ങിയ' കിം ഇൽ സങ്ങിന്റെ അനുപമമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു" എന്ന് ഉത്തര കൊറിയ സർക്കാർ അവകാശപ്പെടുന്നു.[2]

നാമകരണം തിരുത്തുക

ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗിൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ കൊറിയ: 100 നൂറു നാഴികക്കല്ലുകൾ എന്ന പുസ്തകം ഈ ചെടിയുടെ നമകരണപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു. 1965-ൽ തന്റെ സമസ്ഥാനി സുക്കാർണോയെ കാണാൻ ഇന്തോനേഷ്യയിലെത്തിയ കിം ഇൽ സങ്ങ്, സുക്കാർണ്ണോക്കൊപ്പം ബോഗോർ ബൊട്ടാണിക്കൽ ഉദ്യാനം സന്ദർശിച്ചു. അവിടെ:-

അദ്ദേഹം ഒരു വിശേഷസസ്യത്തിനു മുന്നിൽ നിന്നു. അതിന്റെ തണ്ട് നീണ്ടുപടർന്നും ഇലകൾ കുളിർമ്മ പരത്തി വിലസിയും കാണപ്പെട്ടു. പാടലനിറമുള്ള അതിന്റെ പൂക്കൾ അവയുടെ ചാരുതയും അമൂല്യതയും എടുത്തുകാട്ടി; ചെടിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ അദ്ദേഹം അതു വളർത്തിയവരുടെ നേട്ടത്തെ പ്രശംസിച്ചു. ആ ചെടിക്ക് ഇനിയും പേരിട്ടിട്ടില്ലെന്നും അതിന് കിം ഇൽ സങ്ങിന്റെ പേരിടാമെന്നും സുക്കാർണ്ണോ പറഞ്ഞു. കിം ഇൽ സങ്ങ് അതു സമ്മതിക്കാതിരുന്നിട്ടും സുക്കാർണ്ണോ ആത്മാർത്ഥമായി നിർബ്ബന്ധിച്ചു. മനുഷ്യരാശിയുടെ നന്മക്കായി വൻകാര്യങ്ങൾ ചെയ്തുകഴിഞ്ഞ കിം ഇൽ സങ്ങ് മഹത്തായ ഈ ബഹുമതിക്ക് അർഹനാണെന്ന് അദ്ദേഹം വാദിച്ചു.

പ്രദർശനം തിരുത്തുക

പ്യോംങ്യാംഗിൽ ആണ്ടുതോറും കിമിൽസങ്ങിയ പ്രദർശങ്ങൾ നടക്കുന്നു. ഉത്തരകൊറിയയിലെ വിദേശ നയതന്ത്രകാര്യാലയങ്ങൾ ഈ വാർഷികപ്രദർശനത്തിലേക്ക് ഓരോ പൂച്ചെണ്ട് അയക്കുക പതിവാണ്.[3]

അവലംബം തിരുത്തുക

  1. Korea Today Monthly Journal (issue 627, September 2008), cover inset
  2. പ്യോംങ്യാംഗിൽനടന്ന നാലാം കിമിൽസങ്ങിയ പ്രദർശനം Archived 2015-06-07 at the Wayback Machine..കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി. മാർച്ച് 21, 2002.
  3. Ford, Glyn (2008). North Korea on the brink: struggle for survival. Pluto Press. p. 98. ISBN 978-0-7453-2598-9. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

കൂടുതൽ വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കിമിൽസങ്ങിയ&oldid=3828523" എന്ന താളിൽനിന്ന് ശേഖരിച്ചത്