കാലുഷ് പടിഞ്ഞാറൻ ഉക്രെയ്നിലെ ഇവാനോ-ഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിൽ (പ്രവിശ്യ), കാർപാത്തിയൻ പർവതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കലുഷ് റയോണിന്റെ (ജില്ല) ഭരണ കേന്ദ്രമായ ഇത്, ഉക്രെയ്നിലെ ഹ്രൊമാദകളിലൊന്നായ കലുഷ് അർബൻ ഹ്രൊമദയുടെ ഭരണത്തിനും ആതിഥേയത്വം വഹിക്കുന്നു.[1] 2021-ൽ കണക്കാക്കിയതുപ്രകാരം നഗര ജനസംഖ്യ 65,814 ആയിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട പ്രാദേശിക വ്യവസായങ്ങളിൽ രാസവസ്തുക്കളും കോൺക്രീറ്റും ഉൾപ്പെടുന്നു.

കാലുഷ്

Калуш
City
Skyline of കാലുഷ്
പതാക കാലുഷ്
Flag
ഔദ്യോഗിക ചിഹ്നം കാലുഷ്
Coat of arms
Coordinates: 49°02′39″N 24°21′35″E / 49.04417°N 24.35972°E / 49.04417; 24.35972
Country ഉക്രൈൻ
Oblast Ivano-Frankivsk Oblast
RaionKalush Raion
Established20 March 1972
Subdivisions
List
  • 1 city municipality
ഭരണസമ്പ്രദായം
 • MayorAndrii Naida
വിസ്തീർണ്ണം
 • ആകെ65 ച.കി.മീ.(25 ച മൈ)
ജനസംഖ്യ
 (2021)
 • ആകെ65,814
 • ജനസാന്ദ്രത1,000/ച.കി.മീ.(2,600/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Area code380 3472-
വെബ്സൈറ്റ്http://kalush.net

ഭൂമിശാസ്ത്രം തിരുത്തുക

ഇവാനോ-ഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിന്റെ പടിഞ്ഞാറൻ ഭാഗമായ കാലുഷ് നഗരം, പടിഞ്ഞാറൻ ഉക്രെയ്നിലെ കാർപാത്തിയൻ പർവതനിരകളുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. കാർപാത്തിയൻ മലഞ്ചെരിവുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഡൈനിസ്റ്റർ നദിയുടെ ഒരു പോഷകനദിയായ ലിംനിറ്റ്സിയുടെ തീരത്താണ് ഇത് നിലകൊള്ളുന്നത്. ബോയ്‌കോ ലാൻഡിന്റെ എത്‌നോഗ്രാഫിക്കൽ മേഖലയുടെ കിഴക്കൻ അതിർത്തിയിലാണ് നഗരത്തിൻറെ സ്ഥാനം.

ചരിത്രം തിരുത്തുക

1437 മെയ് 27-ലെ ഒരു നഗര പുരാവൃത്തത്തിലെ ഇതേ പേരിലുള്ള ഒരു ഗ്രാമത്തെക്കുറിച്ചുള്ള വിവരണമാണ് കാലുഷിനെക്കുറിച്ചുള്ള ആദ്യകാല പരാമർശനം.[2] അക്കാലത്ത്, മുഴുവൻ  റെഡ് റുഥേനിയോടും ചേർന്ന്, ഈ ഗ്രാമവും പോളണ്ട് രാജ്യത്തിന്റെ ഭാഗമെന്ന നിലയിൽ, അതിന്റെ പോളിഷ് നാമമായ കാലുസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 16-ആം നൂറ്റാണ്ടിന്റെ പകുതി വരെ, കാലൂസ് നഗരം റുഥേനിയൻ വോയിവോഡ്ഷിപ്പിലെ ഹാലിക്സ് ലാൻഡിന്റെ ഭാഗമായിരുന്നു. ഇത് അക്കാലത്ത് യവമദ്യം, മദ്യനിർമ്മാണശാലകൾ, ഉപ്പ് ഖനനം എന്നിവയ്ക്ക് പേരുകേട്ടതായിരുന്നു. 1469-ൽ രാജാവ് കാസിമിയർസ് ജാഗിയേലോൺസിക്ക് അവിടെ ഒരു റോമൻ കത്തോലിക്കാ ഇടവക പള്ളി സ്ഥാപിച്ചു.

1549-ൽ പോളിഷ് ക്രൗണിന്റെ (മാഗ്ഡെബർഗ് അവകാശങ്ങൾ) അധികാരത്തിൽ കിരീടാവകാശിയായ ഹെറ്റ്മാൻ മിക്കോലാജ് സീനിയാവ്സ്കി കാലുഷിനെ ഒരു നഗരമായി സംയോജിപ്പിച്ചു. നൈട്രേറ്റ് ഉൽപ്പാദിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ രാസ വ്യവസായ നഗരമായി കാലുഷ് ഇതിനകം അറിയപ്പെട്ടുതുടങ്ങിയിരുന്നു. സിയെനിയാവ്‌സ്‌കി കുടുംബത്തിന്റെ ലെലിവ കോട്ട് ഓഫ് ആംസിൽ നിന്ന് ഉരുത്തിരിഞ്ഞ സമകാലീന നഗരത്തിൻറെ കോട്ട് ഓഫ് ആംസ് വിയന്ന യുദ്ധ വിജയത്തിനായി സമർപ്പിക്കപ്പെട്ടതാണ്, അതേസമയം ഷീൽഡിന്റെ ഉപരിഭാഗത്ത് മൂന്ന് ധവള ഉപ്പ് ചൂളകളും ഉൾക്കൊണ്ടിരിക്കുന്നു. 1595-ൽ 55 ഭവനങ്ങളുണ്ടായിരുന്ന കാലുഷ്, ക്രിമിയൻ ടാട്ടറുകളുടെ കൊള്ളയടിയ്ക്ക് വിധേയമായി. നഗരത്തിൽ രണ്ട് പ്രധാന യുദ്ധങ്ങൾ നടന്നിട്ടുണ്ട്. 1672-ൽ, ഹെറ്റ്മാൻ ജാൻ സോബിയെസ്കിയുടെ സൈന്യം സെലിം I ഗിറേയുടെ കീഴിലുള്ള ടാട്ടറുകളുമായി ഏറ്റുമുട്ടുകയും, മൂന്ന് വർഷത്തിന് ശേഷം ആൻഡ്രസെജ് പൊട്ടോക്കി ഇവിടെ തുർക്കികളുമായി യുദ്ധം ചെയ്തു. 1772-ൽ, പോളണ്ടിന്റെ വിഭജനത്തെത്തുടർന്ന്, ഹബ്സ്ബർഗ് സാമ്രാജ്യം പിടിച്ചെടുത്ത നഗരം അവിടെ 1918 വരെ തുടർന്നു.

1912-13-ൽ ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് കലുഷ് നഗരത്തിന് സമീപം ഒരു ഓയിൽ റിഗ് നിർമ്മിക്കപ്പെട്ടുവെങ്കിലും എണ്ണയ്ക്കുപകരം, പ്രകൃതി വാതകം വേർതിരിച്ചെടുക്കുന്നതിനായി റിഗ് പരിവർത്തനം ചെയ്യപ്പെട്ടു. വളരെക്കാലമായി ഉപയോഗിക്കാതെയിരുന്ന വാതകം പിന്നീട് ബോറിസ്ലാവിലെയും ഡ്രോഹോബിച്ചിലെയും പൊട്ടാസ്യം ക്വാറിയും ബോയിലറുകളും ചൂടാക്കാൻ ഉപയോഗിക്കപ്പെട്ടു.

രണ്ടാം പോളിഷ് റിപ്പബ്ലിക്കിൽ, സ്റ്റാനിസ്ലാവോവ് വോയിവോഡ്ഷിപ്പിലെ ഒരു കൗണ്ടിയുടെ ആസ്ഥാനമായിരുന്നു കലുഷ്/കലുസ്. ഏതാണ്ട് തുല്യ അനുപാതത്തിൽ പോളണ്ടുകാർ, ഉക്രേനിയക്കാർ, ജൂതന്മാർ എന്നിവരുൾപ്പെട്ട  നഗര ജനസംഖ്യ ഏകദേശം 15,000 ആയിരുന്നു.[3] 1939-ൽ പോളണ്ട് അധിനിവേശത്തെത്തുടർന്ന് ഈ പട്ടണം സോവിയറ്റ് യൂണിയന്റെ അധീനതയിലായി. 1941 ജൂലൈ 2 മുതൽ 1944 ജൂലൈ 30 വരെയുള്ള തേർഡ് റീച്ചിന്റെ (നാസി ജർമ്മനി) അധിനിവേശത്തെത്തുടർന്ന് അത് 1944-ൽ സോവിയറ്റ് യൂണിയനിലേയ്ക്ക് തിരിച്ചെത്തി.[4] രണ്ടാം ലോകമഹായുദ്ധസമയത്ത് നഗരവാസികൾ നിരവധി വംശഹത്യകൾക്ക് സാക്ഷ്യം വഹിച്ചു. 1940-ൽ, സോവിയറ്റ് യൂണിയൻ പോളീഷ് വംശജർ, ഉക്രേനിയക്കാർ, മറ്റുള്ളവർ തുടങ്ങി വിവിധ ദേശീയതകളുള്ള കാലുഷ് നിവാസികളെ പട്ടണം വിടാൻ നിർബന്ധിക്കുകയും സൈബീരിയയിലേക്ക് നിർബന്ധിതമായി മാറ്റുകയും ചെയ്തു. പിന്നീട്, 1941-ന്റെ അവസാനത്തിലും 1942-ലും, കാലുഷിലെ ഭൂരിഭാഗം ജൂത നിവാസികളും ജർമ്മൻ സൈന്യത്താൽ വധിക്കപ്പെട്ടു. 16-ആം നൂറ്റാണ്ട് മുതൽ, നഗരത്തിൽ അഭിവൃദ്ധി പ്രാപിച്ചുവന്ന ഒരു ജൂത സമൂഹം ചില സമയങ്ങളിൽ നഗര ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നു,[5] എന്നിരുന്നാലും, 1941-ൽ, നഗരം നാസി നിയന്ത്രണത്തിലായിരിക്കെ, ആ സമൂഹവും ഫലത്തിൽ ഇല്ലാതായി. പോളിഷ് ഹോം ആർമി (എകെ) നഗരത്തിലും അതിന്റെ പ്രദേശത്തും സജീവമായിരുന്നു. 1944 ജൂലൈ പകുതിയോടെ ഓപ്പറേഷൻ ടെമ്പസ്റ്റ് സമയത്ത് ഈ നഗരം തന്നെ എകെ പിടിച്ചെടുത്തിരുന്നു. 1945-ൽ കാലുഷിലെ പോളിഷ് നിവാസികൾ വീണ്ടെടുക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പുറന്തള്ളപ്പെട്ടു.

1972 മാർച്ച് 20 ന് കലുഷ് നഗരം പ്രാദേശിക പ്രാധാന്യമുള്ള ഒരു നഗരമായി മാറി. ആൾ സെയിൻറ്സ് ഓഫ് ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ച് (കൈവ് പാത്രിയാർക്കേറ്റ്), ദ കാത്തലിക് സെയിൻറ് വാലന്റൈൻ ചർച്ച്, ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക് ചർച്ച് ഓഫ് സെയിൻറ് നിക്കോളാസ് തുടങ്ങിയ നിരവധി പ്രാദേശിക ക്ഷേത്രങ്ങളിൽ അടുത്തിടെ നിരവധി പുനരുദ്ധാരണങ്ങൾ നടന്നിട്ടുണ്ട്. 2020 ജൂലൈ 18 വരെ, കലുഷ് ഒബ്ലാസ്റ്റ് പ്രാധാന്യമുള്ള ഒരു നഗരമായി സംയോജിപ്പിക്കപ്പെടുകയും റയോണിൽ ഉൾപ്പെടുന്നില്ലെങ്കിലും കലുഷ് റയോണിന്റെ ഭരണ കേന്ദ്രമായി പ്രവർത്തിച്ചു. 2020 ജൂലൈയിൽ, ഇവാനോ-ഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിലെ റയോണുകളുടെ എണ്ണം ആറായി കുറയ്കുന്ന ഉക്രെയ്നിന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി, കാലുഷ് നഗരം കാലുഷ് റയോണിൽ ലയിപ്പിച്ചു.[6][7]

അവലംബം തിരുത്തുക

  1. "Калужская городская громада" (in റഷ്യൻ). Портал об'єднаних громад України.
  2. "Історія міста Калуша". Archived from the original on 2022-01-23. Retrieved 2022-10-23.
  3. Ukrainian youth and townsfolk band together to restore neglected Jewish cemetery, The Times of Israel (23 November 2018)
  4. Освобождение городов
  5. "The Jewish Community of Kalush". Beit Hatfutsot Open Databases Project. The Museum of the Jewish People at Beit Hatfutsot. Archived from the original on 2018-08-08. Retrieved 2022-10-23.
  6. "Про утворення та ліквідацію районів. Постанова Верховної Ради України № 807-ІХ". Голос України (in ഉക്രേനിയൻ). 2020-07-18. Retrieved 2020-10-03.
  7. "Нові райони: карти + склад" (in Ukrainian). Міністерство розвитку громад та територій України. 17 July 2020.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കാലുഷ്&oldid=3830684" എന്ന താളിൽനിന്ന് ശേഖരിച്ചത്