കാലാമ്പൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ ആയവന പഞ്ചായത്തിലെ ഗ്രാമമാണ് കാലാമ്പൂര്. കാലാമ്പൂരിനും ആയവനയ്ക്കും ഇടയിലായി കാളിയാർ പുഴ ഒഴുകുന്നു. ഈ ഗ്രാമം ഫ്യൂഡൽ നാടുവാഴികളായിരുന്ന അകത്തൂട്ടു കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ഒരുമയോടെ കഴിയുന്നു. വട്ടശ്രീകോവിലുള്ള തൃക്ക മഹാവിഷ്ണു ക്ഷേത്രം , ഭഗവതി ശാസ്താ ക്ഷേത്രം, സെൻറ് മേരീസ് യാകോബായ പള്ളി,മുസ്ലിം മോസ്കുകൾ എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. ചിറപ്പടിയാണ് പ്രധാന കവല. മുവാറ്റുപുഴ-കാളിയാർ റോഡ്‌, കോതമംഗലം- വാഴക്കുളം റോഡ്‌ എന്നിവ കാലാമ്പൂരിൽ കൂടി കടന്നു പോകുന്നു. ഏറ്റവും അടുത്തുള്ള പട്ടണം മുവാറ്റുപുഴ ആണ്(8 കിലോമീറ്റർ). കോതമംഗലം, പൈനാപ്പിൾ പട്ടണം എന്ന് അറിയപ്പെടുന്ന വാഴക്കുളം എന്നിവ സമീപ പ്രദേശങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=കാലാമ്പൂർ&oldid=3330954" എന്ന താളിൽനിന്ന് ശേഖരിച്ചത്