കാത്‌ലീൻ ഹെലോയിസ് ജോൺസ്-കിംഗ് (മേയ് 12, 1905 - ഡിസംബർ 10, 1999) ഒരു അമേരിക്കൻ ഫിസിഷ്യനും ക്ലബ്ബ് വുമണുമായിരുന്നു. ഇംഗ്ലീഷ്:Kathleen Jones-King ബാർബഡോസിൽ ജനിച്ച്, ന്യൂയോർക്ക് സിറ്റിയിൽ വളർന്ന, അവളുടെ ഔദ്യോഗിക ജീവിതം വാഷിംഗ്ടൺ, ഡിസി, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ ആസ്ഥാനമാക്കിയായിരുന്നു. ഹോവാർഡ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ കരീബിയൻ വംശജരായ സ്ത്രീകളിൽ ഒരാളായിരുന്നു അവർ.

കാത്‌ലീൻ ജോൺസ്-കിംഗ്
An African-American woman, from a 1942 directory
കാത്‌ലീൻ ജോൺസ്-കിംഗ്, from a 1942 directory
ജനനംMay 12, 1905
ബാർബഡോസ്
മരണംഡിസംബർ 10, 1999
ലോസ് ആഞ്ചലസ്, കാലിഫോർണിയ
മറ്റ് പേരുകൾകാത്‌ലീൻ ജോൺസ്-കിംഗ് ഡുറൗസ്സോ(വിവാഹ ശേഷം)
തൊഴിൽഭിഷഗ്വര, ക്ലബ്ബ് വുമൺ

ജീവിതരേഖ തിരുത്തുക

ജോസഫ് ആർക്കിബാൾഡ് ജോൺസ്-കിംഗിന്റെയും കാത്‌ലീൻ ജോൺസ്-കിംഗിന്റെയും മകളായി ബാർബഡോസിലാണ് കാത്‌ലീൻ ജോൺസ്-കിംഗ് ജനിച്ചത്. അവളുടെ കുടുംബം 1906-ൽ ന്യൂയോർക്കിലേക്ക് താമസം മാറി. കൗമാരപ്രായത്തിൽ, അവൾ ageratum അല്ലെങ്കിൽ floss പൂക്കൾ എന്ന ശാസ്ത്ര പദ്ധതിക്ക് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയിൽ ക്ലബ്ബ് അവാർഡ് നേടി.[1] അവൾ ഹണ്ടർ കോളേജിൽ നിന്ന് ബിരുദം നേടി, 1931-ൽ ഹോവാർഡ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കി. [2][3] മെഡിക്കൽ സ്കൂളിലെ ആദ്യത്തെ അറിയപ്പെടുന്ന കരീബിയൻ വനിത ബിരുദധാരിയായ ജമൈക്കയിലെ പേൾ സ്ട്രാച്ചിന് ഒരു വർഷത്തിനുശേഷമായിരുന്നു അവൾ ബിരുദം നേടിയത്.[4] കാത്‌ലീൻ 1941-ൽ ഫിലാഡൽഫിയയിൽ ഗൈനക്കോളജിയിൽ കൂടുതൽ പഠനം നടത്തി.[5]

ഔദ്യോഗിക ജീവിതം തിരുത്തുക

കാത്‌ലീൻ ഫ്രീഡ്‌മെൻസ് ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി,[6][7] വാഷിങ്ടൺ ഡി.സിയിൽ സ്വകാര്യ ചികിത്സ പരിശീലനം ഉണ്ടയിരുന്നു.,[5] പല വേദികളിലും അവർ വൈദ്യശാസ്ത്രത്തെക്കുറിച്ചു മറ്റും സംസാരിച്ചു [8][9] ഹൊവാർഡ് സർവ്വകലാശാലയി ബാക്റ്റീരിയോളജി പഠിപ്പിച്ചു. .[10][11] അവളുടെ കരിയറിന്റെ ഭൂരിഭാഗവും ലോസ് ഏഞ്ചൽസിലെ വാട്ട്സ് അയൽപക്കത്ത് വൈദ്യപരിശീലനത്തിനായി ചെലവഴിച്ചു,[2] ഹ്യൂഗന്ന ഗോണ്ട്ലെറ്റുമായി ചേർന്ന് പ്രാക്റ്റീസ്റ്റ് ചെയ്തു.[12] 1959-ൽ, സൗത്ത് ലോസ് ഏഞ്ചൽസിലെ ഒരു വലിയ പോളിയോ വാക്സിനേഷൻ ക്ലിനിക്ക് ആരംഭിക്കാൻ അവളും ഹ്യൂഗെന്നയും സഹായിച്ചു..[13] കാലിഫോർണിയയിലെ കേൺ ജനറൽ ഹോസ്പിറ്റലിലെ റസിഡന്റ് ഫിസിഷ്യൻ കൂടിയായിരുന്നു അവർ.[14][15]

റഫറൻസുകൾ തിരുത്തുക

  1. "Boys' and Girls' Club Prizes are Awarded". Times Union. 1922-04-11. p. 15. Retrieved 2021-09-25 – via Newspapers.com.
  2. 2.0 2.1 "Obituary for Kathleen JONES-KING (Aged 94)". The Los Angeles Times. 1999-12-15. p. 262. Retrieved 2021-09-25 – via Newspapers.com.
  3. "Canon Stokes Urges Growth at Howard U. Exercises". Evening Star. 1931-06-06. p. 3. Retrieved 2021-09-25 – via Newspapers.com.
  4. Sinnette, C. H. (May 1994). "Howard University College of Medicine and the education of Caribbean-born medical doctors". Journal of the National Medical Association. 86 (5): 389–392. ISSN 0027-9684. PMC 2607673. PMID 8046770.
  5. 5.0 5.1 "Dr. Kathleen Jones-King in Offices Here". California Eagle. 1942-05-14. p. 7. Retrieved 2021-09-25 – via Newspapers.com.
  6. New Age Publishing Company (1942). The Official Negro Directory and Classified Buyers Guide (1942-1943). Chris and Diana Treadway. p. 222 – via Internet Archive.
  7. "Freedmen's Hospital Internes Selected". Baltimore Afro-American. June 13, 1931. p. 17. Retrieved September 25, 2021 – via NewspaperArchive.com.
  8. "Health Will be Topic". Evening Star. 1935-03-30. p. 16. Retrieved 2021-09-25 – via Newspapers.com.
  9. "Civic Forum Meets". Evening Star. 1934-09-10. p. 34. Retrieved 2021-09-25 – via Newspapers.com.
  10. "'Tuberculosis' is Topic". Evening Star. 1933-03-25. p. 4. Retrieved 2021-09-25 – via Newspapers.com.
  11. "Forum to Open Season". Evening Star. 1934-09-09. p. 12. Retrieved 2021-09-25 – via Newspapers.com.
  12. "Los Angeles African American Heritage in Science, Engineering and Medicine". LA Almanac. Retrieved 2021-09-26.{{cite web}}: CS1 maint: url-status (link)
  13. "Two Health Councils Arrange Polio Clinic". The Southwest Wave. 1959-06-11. p. 59. Retrieved 2021-09-26 – via Newspapers.com.
  14. "Newcomer News". Bakersfield Californian. December 26, 1955. p. 29. Retrieved September 25, 2021 – via NewspaperArchive.com.
  15. "First Baby Born at Kern General". Bakersfield Californian. January 5, 1956. p. 35. Retrieved September 25, 2021 – via NewspaperArchive.com.
"https://ml.wikipedia.org/w/index.php?title=കാത്‌ലീൻ_ജോൺസ്-കിംഗ്&oldid=3911839" എന്ന താളിൽനിന്ന് ശേഖരിച്ചത്